തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു

കാഞ്ഞങ്ങാട്: തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു. ഉദുമ-പള്ളിക്കര അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരന്‍ സുജിത്തിന്റെ വീടിനാണ് തീയിട്ടത്. മുന്‍വശത്തെ വാതിലും കട്ടിലയും കത്തിയിട്ടുണ്ട്. സമീപത്തെ ബോര്‍വെല്ലിന്റെ വയറുകളും വീടിന്റെ പിന്‍വശത്തെ ശുചി മുറിയിലെ ക്ലോസറ്റുകളും തകര്‍ത്തിട്ടുണ്ട്.അടുത്ത് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് അക്രമം. വീടിന്റെ ടൈല്‍സ് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സുജിത്ത് അല്‍പം അകലെയാണ് താമസിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് വിവരമറിയുന്നത്. ബേക്കല്‍ പൊലീസും ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

കാഞ്ഞങ്ങാട്: തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു. ഉദുമ-പള്ളിക്കര അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരന്‍ സുജിത്തിന്റെ വീടിനാണ് തീയിട്ടത്. മുന്‍വശത്തെ വാതിലും കട്ടിലയും കത്തിയിട്ടുണ്ട്. സമീപത്തെ ബോര്‍വെല്ലിന്റെ വയറുകളും വീടിന്റെ പിന്‍വശത്തെ ശുചി മുറിയിലെ ക്ലോസറ്റുകളും തകര്‍ത്തിട്ടുണ്ട്.
അടുത്ത് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് അക്രമം. വീടിന്റെ ടൈല്‍സ് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സുജിത്ത് അല്‍പം അകലെയാണ് താമസിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് വിവരമറിയുന്നത്. ബേക്കല്‍ പൊലീസും ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it