തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍<br>ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

തച്ചങ്ങാട്: ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഓസോണ്‍ സംരക്ഷണ സന്ദേശം എഴുതിയ പ്ലക്കാര്‍ഡുമേന്തി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തി. സൈക്കിള്‍ റാലി ബേക്കല്‍ എ.എസ്.ഐ ദിനേശ് രാജ് ഫഌഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകന്‍ അഡ്വ.കെ. മനോജ്, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, പ്രണാബ് കുമാര്‍ എന്നിവര്‍ ഓസോണ്‍ ദിനാചരണ സന്ദേശം നല്‍കി. സൈക്കിള്‍ റാലി തച്ചങ്ങാട് നിന്നും […]

തച്ചങ്ങാട്: ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഓസോണ്‍ സംരക്ഷണ സന്ദേശം എഴുതിയ പ്ലക്കാര്‍ഡുമേന്തി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തി. സൈക്കിള്‍ റാലി ബേക്കല്‍ എ.എസ്.ഐ ദിനേശ് രാജ് ഫഌഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകന്‍ അഡ്വ.കെ. മനോജ്, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, പ്രണാബ് കുമാര്‍ എന്നിവര്‍ ഓസോണ്‍ ദിനാചരണ സന്ദേശം നല്‍കി. സൈക്കിള്‍ റാലി തച്ചങ്ങാട് നിന്നും തുടങ്ങി അമ്പങ്ങാട് വരെയും അവിടെ നിന്ന് തച്ചങ്ങാട് സ്‌കൂളിലേക്കും സഞ്ചരിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ് കുമാര്‍. എം, സുഭാഷ്, അധ്യാപകരായ മനോജ് കുമാര്‍ പീലിക്കോട്, അശോകന്‍, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ പ്രതിഭ, സുജിത എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ ദീപം തെളിയിച്ച് ഓസോണ്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു. പള്ളിക്കര പഞ്ചായത്ത് ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ജയപ്രകാശ് എ.കെ പ്രകൃതി സംരക്ഷണ ബോധവല്‍കരണ ക്ലാസെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന, ഉപന്യാസ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ മനോജ് കെ.പി, പ്രണാബ് കുമാര്‍, ശ്രീവിദ്യ, പ്രതിഭ, സുജിത നേതൃത്വം നല്‍കി.

Related Articles
Next Story
Share it