തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം കേവീസ് ബാലകൃഷ്ണന്

കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേവീസ് ബാലകൃഷ്ണന് നല്‍കും. 10,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം. ബാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് പുരസ്‌ക്കാരം വിതരണം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടക്കുക. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സുകുമാരന്‍ പൂച്ചക്കാട്, മഹേഷ് […]

കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേവീസ് ബാലകൃഷ്ണന് നല്‍കും. 10,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം. ബാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് പുരസ്‌ക്കാരം വിതരണം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടക്കുക. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സുകുമാരന്‍ പൂച്ചക്കാട്, മഹേഷ് തച്ചങ്ങാട്, സാജിദ് മൗവല്‍, കണ്ണന്‍ കരുവാക്കോട് സംബന്ധിച്ചു.

Related Articles
Next Story
Share it