സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്
കൊച്ചി: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി.ജി നന്ദകുമാര്‍. യു.ഡി.എഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അവര്‍ യു.ഡി.എഫില്‍ ഒരു കലാപത്തിന് ശ്രമിച്ചുവെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. മുന്‍ ആഭ്യന്തര മന്ത്രിമാര്‍ സോളാര്‍ വിഷയം കത്തിക്കുകയും എല്‍.ഡി.എഫ് അത് മുതലാക്കുകയും ചെയ്തുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രതിപക്ഷത്തെ നിമിത്തമാക്കി രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്ന നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് ക്യാമ്പുകളെ […]

കൊച്ചി: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി.ജി നന്ദകുമാര്‍. യു.ഡി.എഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അവര്‍ യു.ഡി.എഫില്‍ ഒരു കലാപത്തിന് ശ്രമിച്ചുവെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. മുന്‍ ആഭ്യന്തര മന്ത്രിമാര്‍ സോളാര്‍ വിഷയം കത്തിക്കുകയും എല്‍.ഡി.എഫ് അത് മുതലാക്കുകയും ചെയ്തുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രതിപക്ഷത്തെ നിമിത്തമാക്കി രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്ന നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് ക്യാമ്പുകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ് കത്ത് താന്‍ വാങ്ങിയത്. ഒന്നാമതുള്ള ചാനല്‍ എന്ന നിലയിലാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നല്‍കിയത്. 2021ല്‍ അതിജീവിതയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയതില്‍ തനിക്ക് പങ്കില്ല. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെട്ടു. 2016ല്‍ ശരണ്യ മനോജ് എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള, 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ എനിക്ക് കൈമാറി-ടി.ജി നന്ദകുമാര്‍ പറഞ്ഞു.
കത്ത് വി.എസിനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016ലെ തിഞ്ഞെടുപ്പിന്റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. പിണറായി തന്നോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയനെ കണ്ടത് എ.കെ.ജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റില്‍ വെച്ചാണ്-ടി.ജി നന്ദകുമാര്‍ പറഞ്ഞു. ഗണേഷ് കുമാര്‍ തന്നോട് ശത്രുതാ മനോഭാവം ഉള്ളയാളാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.