പാഠപുസ്തക അച്ചടി ജില്ലകളില്‍ നടത്തണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: പാഠപുസ്തക അച്ചടി അന്യസംസ്ഥാനങ്ങളില്‍ നടത്തുന്നതിന് പകരം വികേന്ദ്രീകരിച്ച് അതത് ജില്ലകളില്‍ നടത്തണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളും പേപ്പറിനും അനുബന്ധസാമഗ്രികള്‍ക്കും അടിക്കടിയുണ്ടാവുന്ന ഭീമമായ വില വര്‍ധനവും അച്ചടിമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ പ്രത്യേക പരിഗണന ഈ മേഖലക്ക് ലഭിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് […]

കാസര്‍കോട്: പാഠപുസ്തക അച്ചടി അന്യസംസ്ഥാനങ്ങളില്‍ നടത്തുന്നതിന് പകരം വികേന്ദ്രീകരിച്ച് അതത് ജില്ലകളില്‍ നടത്തണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളും പേപ്പറിനും അനുബന്ധസാമഗ്രികള്‍ക്കും അടിക്കടിയുണ്ടാവുന്ന ഭീമമായ വില വര്‍ധനവും അച്ചടിമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ പ്രത്യേക പരിഗണന ഈ മേഖലക്ക് ലഭിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും യോഗം അഭിപ്രായപ്പെട്ടു.
ജീവസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രിന്റിംഗ് എക്സിബിഷന്‍ കെ.പി.എ മുഖ്യ ഉപദേഷ്ടാവും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പി.എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബുള്ളറ്റിന്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം മുദ്രണ പ്രസ് ഉടമ ലില്ലിക്കുട്ടി സേവിച്ചന് കൈമാറി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അജയകുമാര്‍ വി.ബി റിപ്പോര്‍ട്ടും അശോക് കുമാര്‍ ടി.പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഉച്ചയ്ക്ക് നടന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന് അനുമോദനം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ സിബി കൊടിയംകുന്നേല്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് റജി മാത്യു നന്ദിയും പറഞ്ഞു.
ഷോപ്പ്സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം, എന്‍. കേളു നമ്പ്യാര്‍, പി.എം അബ്ദുല്‍റഹ്‌മാന്‍, മുഹമ്മദ് സാലി, രാജാറാം പെര്‍ള, ഉദയകുമാര്‍, സുധീഷ് സി, മൊയ്നുദ്ദീന്‍, ഷംസീര്‍ ഡിടു, പ്രഭാകരന്‍ കാഞ്ഞങ്ങാട്, സംസാരിച്ചു. യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീഫ്രെയിംസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള പ്രതിഭകളുടെ കലാവിരുന്ന് കുടുംബ സംഗമത്തിന് മികവ് പകര്‍ന്നു. കണ്ണുകെട്ടി റിവേഴ്സില്‍ കീബോര്‍ഡ് വായിച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ അമല രവീന്ദ്രന്റെ പ്രകടനം ആസ്വാദകരെ വിസ്മയിപ്പിച്ചു. സുഭാഷ് വനശ്രീയുടെ ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. വിവിധ പ്രിന്റിംഗ് മെഷിനറികളുടെയും അനുബന്ധ സേവനങ്ങളുടെയും എക്‌സിബിഷന് അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.
ഭാരവാഹികള്‍: മുജീബ് അഹ്‌മദ് (പ്രസി.), രജി മാത്യു (സെക്രട്ടറി), അശോക് കുമാര്‍ ടി.പി(ട്രഷറര്‍), സിബി കൊടിയംകുന്നേല്‍, വി.ബി അജയകുമാര്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട് (വൈസ് പ്രസിഡണ്ടുമാര്‍), ജനാര്‍ദ്ദനന്‍ മേലത്ത്, സിറാജുദ്ദീന്‍ മുജാഹിദ്(ജോയിന്റ് സെക്രട്ടറിമാര്‍).

Related Articles
Next Story
Share it