മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന: 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു

കാസര്‍കോട്: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടികളുണ്ടാവും. ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.പി മുസ്തഫയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും നായന്മാര്‍മൂല, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ മത്സ്യവില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കെ.വി രാജു, […]

കാസര്‍കോട്: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടികളുണ്ടാവും. ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.പി മുസ്തഫയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും നായന്മാര്‍മൂല, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ മത്സ്യവില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കെ.വി രാജു, നിമിഷ, വിശ്വത്, നിഖില്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it