യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തില്‍
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാളിയങ്കരയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തില്‍. കുമ്പള പേരാലിലെ പൊട്ടോരി അബ്ദുല്‍സലാമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ സാക്ഷിവിസ്താരം നടന്നുവരുന്നത്. കേസിലെ പ്രധാനസാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രധാന സാക്ഷികളെ മാര്‍ച്ച് 19ന് വിസ്തരിക്കും. കേസിലെ ഒന്നാംസാക്ഷി അപകടത്തില്‍ മരിച്ചിരുന്നു. കോയിപ്പാടി ബദ്രിയ നഗറിലെ അബൂബക്കര്‍ സിദ്ദിഖ് (44), പേരാലിലെ ഉമ്മര്‍ (34), പെര്‍വാഡിലെ ഫാറൂഖ്, കോയിപ്പാടിയിലെ എ.ജി ഷഹീര്‍ […]

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാളിയങ്കരയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തില്‍. കുമ്പള പേരാലിലെ പൊട്ടോരി അബ്ദുല്‍സലാമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ സാക്ഷിവിസ്താരം നടന്നുവരുന്നത്. കേസിലെ പ്രധാനസാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രധാന സാക്ഷികളെ മാര്‍ച്ച് 19ന് വിസ്തരിക്കും. കേസിലെ ഒന്നാംസാക്ഷി അപകടത്തില്‍ മരിച്ചിരുന്നു. കോയിപ്പാടി ബദ്രിയ നഗറിലെ അബൂബക്കര്‍ സിദ്ദിഖ് (44), പേരാലിലെ ഉമ്മര്‍ (34), പെര്‍വാഡിലെ ഫാറൂഖ്, കോയിപ്പാടിയിലെ എ.ജി ഷഹീര്‍ (36), ആരിക്കാടി കടവത്തെ നിയാസ് (35), ബംബ്രാണയിലെ ഹരീഷ് (33), കോയിപ്പാടി ബദ്രിയ നഗറിലെ ലത്തീഫ് (40), ആദൂര്‍ റഹ്‌മത്ത് നഗറിലെ വൈ.എം ഖലീല്‍ (41), സൂരംബയലിലെ പി. അരുണ്‍കുമാര്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. 2017 ഏപ്രില്‍ 30നാണ് കൊല നടന്നത്. സലാമിന് ഒപ്പമുണ്ടായിരുന്ന നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. അന്നത്തെ കുമ്പള സി.ഐ വി.വി മനോജാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.