ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കാസര്‍കോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന നിരക്കിനേക്കാളും വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഈ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലയില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ആയതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കല്യാണം, മരണ ചടങ്ങുകള്‍ ഉത്സവം, […]

കാസര്‍കോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന നിരക്കിനേക്കാളും വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഈ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലയില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ആയതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കല്യാണം, മരണ ചടങ്ങുകള്‍ ഉത്സവം, കൂട്ട പ്രാര്‍ത്ഥന തുടങ്ങിയ മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക, പങ്കെടുക്കുന്നവര്‍ വായും മൂക്കും മറയുന്നവിധത്തില്‍ മാസ്‌ക് ധരിക്കുക, ചുരുങ്ങിയത് 2 മീറ്റര്‍ ശാരീരിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയായോ ചെയ്യേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലേക്ക് പരമാവധി 5 പേര്‍ മാത്രമേ പോകാവൂ. പോകുമ്പോള്‍ മൂക്കും വായും മറയുന്ന വിധത്തില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വീട്ടുകാരുമായി 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. ഒരു കാരണവശാലും ഗുരുതരരോഗം ബാധിച്ചവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുമായി അടുത്തിടപഴകരുത്.

ജില്ലയില്‍ കോവിഡ് ബാധിച്ചു മരണപെട്ടവരില്‍ 95% പേരും 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരും 45നും 59 വയസ്സിനുമിടയിലുള്ള മറ്റ് ഗുരുതരരോഗം ബാധിച്ചവരുമായതിനാല്‍ ജില്ലയിലെ കോവിഡ് മരണ നിരക്ക് കുറച്ച് കൊണ്ട് വരുന്നതിനായി ഈ വിഭാഗത്തില്‍പെട്ട മുഴുവനാളുകളും കോവിഡ്-19 വാക്സിനേഷന്‍ എടുക്കേണ്ടതാണ്.

വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്തു നിന്നോ വന്നവര്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, മറ്റു രോഗ ലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ കോവിഡ്-19 ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ടെസ്റ്റിന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് മറഞ്ഞിരിക്കുന്ന രോഗികളെ കണ്ടെത്താന്‍ സഹായിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.

Related Articles
Next Story
Share it