ഇന്ത്യയോട് മുട്ടാന്‍ വിയര്‍ക്കുമെന്ന് സ്റ്റീവ് സ്മിത്ത്; ലോകകപ്പ് ഫേവറെറ്റുകള്‍ ഇന്ത്യയെന്ന് ഇന്‍സമാം ഉല്‍ ഹഖ്

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് ആരവള്‍ക്കിടെ ടീമുകളെയും താരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളും സജീവമായി. മുന്‍നിര ടീമുകളുടെയെല്ലാം സന്നാഹ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ച് വാചാലരാകുകയാണ് പ്രമുഖ താരങ്ങള്‍. ലോകകപ്പില്‍ ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായം. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനൊടുവിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഐപിഎല്ലില്‍ ഈ സ്റ്റേഡിയങ്ങളില്‍ കളിച്ചത് ഇന്ത്യന്‍ താരങ്ങളെ വളരെ അധികം സഹായിക്കുമെന്നും അവര്‍ക്കെതിരെ ജയിക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യ ഈ […]

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് ആരവള്‍ക്കിടെ ടീമുകളെയും താരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളും സജീവമായി. മുന്‍നിര ടീമുകളുടെയെല്ലാം സന്നാഹ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ച് വാചാലരാകുകയാണ് പ്രമുഖ താരങ്ങള്‍. ലോകകപ്പില്‍ ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായം. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനൊടുവിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

ഐപിഎല്ലില്‍ ഈ സ്റ്റേഡിയങ്ങളില്‍ കളിച്ചത് ഇന്ത്യന്‍ താരങ്ങളെ വളരെ അധികം സഹായിക്കുമെന്നും അവര്‍ക്കെതിരെ ജയിക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യ ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ്. ഈ ടീമിനെതിരെ ജയിക്കാന്‍ എതിരാളികള്‍ കഷ്ടപെടണം. എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇവിടെ കളിച്ച പരിചയസമ്പത്തും ഉണ്ട്. ഈ സാഹചര്യങ്ങളിലാണ് അവര്‍ ഐപിഎല്‍ കളിച്ചത്. എനിക്ക് അധികം മത്സരങ്ങള്‍ കളിക്കാനുള്ളതായ അവസരം ലഭിച്ചില്ല എങ്കില്‍ പോലും നെറ്റ്സില്‍ സമയം ചിലവഴിക്കാന്‍ സാധിച്ചത് വളരെ ഏറെ സഹായകമാണ്'- സ്മിത്ത് വിശദമാക്കി.

ലോകകപ്പ് നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയാണ് ഫേവറൈറ്റുകള്‍ എന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. "ഏതൊരു ടൂര്‍ണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ല. ഏത് ടീമിനാണ് വിജയ സാധ്യത എന്നത് മാത്രമേ പറയാന്‍ കഴിയൂ. എന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കൂടുതല്‍ സാധ്യത. കാരണം അവര്‍ക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങളുണ്ട്. ഇതിനുപുറമെ യു.എ.ഇയിലെ സാഹചര്യം ഇന്ത്യക്ക് അനുകൂലവുമാണ്.'- അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it