കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച പ്രതീകാത്മക വായനശാലയെ ചൊല്ലി സംഘര്‍ഷാവസ്ഥ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കുടില്‍ സ്ഥാപിച്ചു; യൂത്ത് ലീഗ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിത മു ണ്ടാക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭ കണ്ണടക്കുന്നതായി പരാതി. ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യന്‍ച്ചങ്ങലയുടെ പ്രചരണാര്‍ത്ഥമാണ് ഇവിടെ ഓട് പാകിയ പ്രതീകാത്മക വായനശാല നിര്‍മ്മിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. അനധികൃത നിര്‍മ്മാണം ഒഴിവാക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടില്‍കെട്ടി പ്രതിഷേധിക്കുകയാണ്. അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി എടുക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുടില്‍ കെട്ടിയത്. അനുമതി ഇല്ലാതെയാണ് ഡി.വൈ.എഫ്.ഐയുടെ നിര്‍മ്മാണമെന്ന് […]

കാഞ്ഞങ്ങാട്: നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിത മു ണ്ടാക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭ കണ്ണടക്കുന്നതായി പരാതി. ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യന്‍ച്ചങ്ങലയുടെ പ്രചരണാര്‍ത്ഥമാണ് ഇവിടെ ഓട് പാകിയ പ്രതീകാത്മക വായനശാല നിര്‍മ്മിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. അനധികൃത നിര്‍മ്മാണം ഒഴിവാക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടില്‍കെട്ടി പ്രതിഷേധിക്കുകയാണ്. അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി എടുക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുടില്‍ കെട്ടിയത്. അനുമതി ഇല്ലാതെയാണ് ഡി.വൈ.എഫ്.ഐയുടെ നിര്‍മ്മാണമെന്ന് സെക്രട്ടറി യൂത്ത് കോണ്‍ഗ്രസുകാരോട് പറഞ്ഞിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ രീതിയിലുള്ള പ്രതിഷേധം. റിപ്പബ്ലിക് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാന റാലിയുടെ പ്രചരണാര്‍ത്ഥമാണ് കുടില്‍ കെട്ടിയത്. അതേസമയം അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധത്തിനിടെ ഒരു സ്ഥിരം സമിതി അധ്യക്ഷന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരോട് തര്‍ക്കിച്ചത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും എത്തി. അനധികൃത നിര്‍മ്മാണം ഉടന്‍ മാറ്റുമെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. യുവമോര്‍ച്ച പ്രവര്‍ത്തകരും ഇവിടെ അനധികൃത നിര്‍മ്മാണം നടത്തി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ്. അതിനിടെ പ്രതീകാത്മക വായനശാല പൊളിച്ചു നീക്കാന്‍ അധികൃതര്‍ എത്തുമെന്നറിഞ്ഞ് ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവിടെ സംഘടിച്ചിരുന്നു.പൊലീസും സ്ഥലത്തെത്തി.

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു
Related Articles
Next Story
Share it