കല്ല്യോട്ടും പെരിയയിലും സംഘർഷാവസ്ഥ

കാഞ്ഞങ്ങാട്: കല്ല്യോട്ടും പെരിയയിലും സംഘർഷാവസ്ഥ. കല്യോട്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ചു. പെരിയയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞു വെക്കുകയും ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി. കൃഷ്ണൻ, പ്രവർത്തകൻ ബിജു വർഗീസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ ജില്ലാ ആസ് പത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പെരിയയിൽ ബസാർ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ശശിധരനെ ഒരു സംഘം ഒരു സംഘം തടഞ്ഞുവച്ചു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് കെപിസിസി സെക്രട്ടറി സി ബാലകൃഷ്ണൻ , മണ്ഡലം പ്രസിഡണ്ട് […]

കാഞ്ഞങ്ങാട്: കല്ല്യോട്ടും പെരിയയിലും സംഘർഷാവസ്ഥ. കല്യോട്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ചു. പെരിയയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞു വെക്കുകയും ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി. കൃഷ്ണൻ, പ്രവർത്തകൻ ബിജു വർഗീസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ ജില്ലാ ആസ് പത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പെരിയയിൽ ബസാർ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ശശിധരനെ ഒരു സംഘം ഒരു സംഘം തടഞ്ഞുവച്ചു. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് കെപിസിസി സെക്രട്ടറി സി ബാലകൃഷ്ണൻ , മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോളിങ്ങ് ബൂത്തിനു മുന്നിൽ പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് പ്രതികൾക്കെതിരെ കേസെടുക്കാമെന്നുറപ്പ് നൽകിയതിനെത്തുടർന്ന് നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയി.

Related Articles
Next Story
Share it