ലീഡറില്ലാത്ത പത്താണ്ട്

മുഖ്യമന്ത്രി കെ.കരുണാകരനെ ആദ്യമായി ലീഡര്‍ എന്ന് വിളിച്ചത് ആരായിരിക്കും? എന്തായാലും അന്ന് തൊട്ട് കരുണാകരന്‍ ലീഡറായി. മുഖ്യമന്ത്രി ആയാലും ലീഡര്‍ അല്ലെങ്കിലും ലീഡര്‍. ജയിച്ചാലും ലീഡര്‍, തോറ്റാലും ലീഡര്‍! ലീഡര്‍ എന്ന വാക്കിന്റെ മാന്ത്രികത പലരെയും അസൂയപ്പെടുത്തി. എതിര്‍ പാര്‍ട്ടിക്കാരെയും സ്വന്തം പാര്‍ട്ടിക്കാരെയും. മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് പോലും ഒരിക്കല്‍ പറയേണ്ടി വന്നു: 'ഓന്റെ നടപ്പ് കണ്ടില്ലേ? തോറ്റാല്‍ തോറ്റ പോലെ നടക്കണ്ടെ..' 87ലെ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് പുറത്ത് കാട്ടാത്ത, ഒട്ടും കുലുങ്ങാത്ത കരുണാകരന്റെ തളരാത്ത, പതറാത്ത […]

മുഖ്യമന്ത്രി കെ.കരുണാകരനെ ആദ്യമായി ലീഡര്‍ എന്ന് വിളിച്ചത് ആരായിരിക്കും? എന്തായാലും അന്ന് തൊട്ട് കരുണാകരന്‍ ലീഡറായി. മുഖ്യമന്ത്രി ആയാലും ലീഡര്‍ അല്ലെങ്കിലും ലീഡര്‍. ജയിച്ചാലും ലീഡര്‍, തോറ്റാലും ലീഡര്‍! ലീഡര്‍ എന്ന വാക്കിന്റെ മാന്ത്രികത പലരെയും അസൂയപ്പെടുത്തി. എതിര്‍ പാര്‍ട്ടിക്കാരെയും സ്വന്തം പാര്‍ട്ടിക്കാരെയും.
മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് പോലും ഒരിക്കല്‍ പറയേണ്ടി വന്നു: 'ഓന്റെ നടപ്പ് കണ്ടില്ലേ? തോറ്റാല്‍ തോറ്റ പോലെ നടക്കണ്ടെ..'
87ലെ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് പുറത്ത് കാട്ടാത്ത, ഒട്ടും കുലുങ്ങാത്ത കരുണാകരന്റെ തളരാത്ത, പതറാത്ത ചങ്കൂറ്റത്തെ നായനാര്‍ പരാമര്‍ശിച്ചത് ചിന്തനീയമാണ്.
1980 തൊട്ട് 1995 വരെ കോണ്‍ഗ്രസിലെ എ വിഭാഗവും പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചെതിര്‍ത്തപ്പോഴും ലീഡര്‍ കുലുങ്ങിയില്ല. കേരള രാഷ്ട്രീയത്തിലെ ഒരു ഗള്ളിവറെ പോലെ തന്നെ നില കൊണ്ടു. കുറേ ചെറിയ മനുഷ്യര്‍ ലീഡറെ വിരിഞ്ഞു കെട്ടാന്‍ മസില് പിടിക്കുന്ന കാഴ്ച.

ലീഡറെ പോലെ കേരളത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സും ജനത്തിന്റെ പള്‍സും മനസ്സിലാക്കിയ വേറൊരു നേതാവില്ല. മുകുന്ദപുരത്ത് സാവിത്രി ലക്ഷ്മണനേയും തിരുവനന്തപുരത്ത് എ ചാള്‍സിനെയുമൊക്കെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും അമ്പരന്നു. കാരണം കോണ്‍ഗ്രസിന്റെ ചിത്രത്തിലെ ഇല്ലാത്തവരായിരുന്നു അവരൊക്കെ. പക്ഷേ ലീഡറുടേത് കൃത്യമായ 'കണക്ക് കൂട്ട'ലോടെയായിരുന്നു. ജന മനസ്സും രാഷ്ട്രീയ മനസ്സും സമുദായ മനസ്സും ഒരു സൈക്കോളജിസ്റ്റിനെ പോലെ മനപ്പാഠമായിരുന്നു. സമുദായങ്ങള്‍ക്ക് വോട്ട് ബാങ്ക് ഉണ്ടെന്നും എന്നാല്‍ സമുദായ നേതാക്കള്‍ വെറും സോപ്പ് കുമിളകളാണെന്നും തെളിയിച്ചതും ലീഡര്‍. നായന്മാര്‍ക്ക് എന്‍.ഡി.പി എന്ന പാര്‍ട്ടിയും ഈഴവര്‍ക്ക് എസ്.ആര്‍.പി എന്ന പാര്‍ട്ടി ഉണ്ടാക്കിക്കൊടുത്തതും പാര്‍ട്ടികളെ ഇല്ലാതാക്കിയതും 2004ല്‍ സമുദായ സംഘടനകളും സമുദായ വോട്ടും ചര്‍ച്ചയായപ്പോള്‍ ഇടതു പക്ഷം പോലും സമുദായ നേതാക്കളെ പേടിച്ച് മിണ്ടാതിരുന്നപ്പോള്‍ ലീഡര്‍ മിണ്ടി: 'മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്. ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് സമുദായ നേതാക്കള്‍ പറയരുത്.' ഏറ്റവും നിന്ദ്യമായ രീതിയിലും ഭാഷയിലും ലീഡര്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാണിച്ച പക്വത മാതൃകാപരമാണ്. പ്രശസ്ത നിരൂപകന്‍ സുകുമാര്‍ അഴീക്കോട് പല തവണ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോള്‍ ലീഡര്‍ കണ്ണിറുക്കി ചിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും ലീഡറുടെ നാക്ക് പിഴച്ചില്ല. പരാജയത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ പോലും സംസ്‌കാരം വഴി മാറിയില്ല. 96ല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ ലീഡറു ടെ വാക്കുകള്‍ക്ക് ഇരുതല മൂര്‍ച്ചയുള്ളതായിരുന്നു.

'എന്നെ പിന്നില്‍ നിന്നല്ല കുത്തിയത്, മുന്നില്‍ നിന്നാണ്!' അന്ന് വരെ മലയാളത്തില്‍ പിന്നില്‍ നിന്ന് കുത്തി എന്ന പ്രയോഗമേ ഉണ്ടായിരുന്നുള്ളൂ. മുന്നില്‍ നിന്ന് കുത്തി എന്നത് പുതിയ ശൈലിയായിരുന്നു. ആ 'കുത്ത്' പലരുടെയും നെഞ്ചത്ത് തന്നെ കൊണ്ടു. 92 ല്‍ ലീഡറുടെ 'കളി' കണ്ട് പലരും അന്തം വിട്ടു. ലീഡര്‍ വെറും ലീഡര്‍ മാത്രമല്ല ഒരു കിംഗ് മേക്കര്‍ കൂടിയാണെന്ന് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ നടത്തിയ ഇടപെടല്‍ ഉത്തരേന്ത്യന്‍ ലോബി പോലും കാഴ്ചക്കാരായി. നാലു തവണ മാത്രമേ ലീഡര്‍ മുഖ്യ മന്ത്രിയായിട്ടുള്ളൂ എന്ന് സാങ്കേതികമായി പറയാം. പക്ഷെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് ലീഡര്‍ തന്നെ. ആ ലീഡര്‍ കോണ്‍ഗ്രസുകാരുടെ മാത്രം ലീഡര്‍ അല്ലായിരുന്നു. ഒരിക്കല്‍ കോടിയേരി ബലകൃഷ്ണന്‍ പറഞ്ഞതാണ് പത്തര മാറ്റ് സത്യം. കരുണാകരന്‍ സ്വന്തം പാര്‍ട്ടിക്കാരെ കൊണ്ട് മാത്രമല്ല ലീഡര്‍ എന്ന് വിളിപ്പിച്ചത്. എതിര്‍ പാര്‍ട്ടിക്കാരെ കൊണ്ടും ലീഡര്‍ എന്ന് തന്നെ വിളിപ്പിച്ചു! നിഘണ്ടുവില്‍ ലീഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം മാര്‍ഗദര്‍ശി, നേതാവ്, നയിക്കുന്നവന്‍ എന്നൊക്കെയാണ്. വാസ്തവത്തില്‍ ഇതെല്ലാമായിരുന്നു കരുണാകാരന്‍.
വര്‍ത്തമാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദയനീയാവസ്ഥ കണ്ട് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്: 'ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍..' ആ ജീനിയസ് 2010 ഡിസംബര്‍ 23ന് ഓര്‍ മ്മയായിട്ട് 10 വര്‍ഷം. എന്റെ ഓര്‍മ്മയുടെ അറകളില്‍ ഇടമുള്ള ലീഡര്‍ ക്ക് ഒരു പിടിപൂക്കള്‍...

Related Articles
Next Story
Share it