പത്തുവയസുകാരി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാടകം മൂടാംകുളത്ത് പത്തുവയസുകാരിയെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ചാമക്കൊച്ചിയിലെ ചന്ദ്രന്‍-നളിനി ദമ്പതികളുടെ മകള്‍ ലാവണ്യ(10)യെയാണ് ഇന്നലെ മൂടാംകുളത്തെ ഇളയമ്മയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയമ്മയും കുടുംബവും ഇന്നലെ രാവിലെ അയല്‍വാസിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പകല്‍ 11.30 മണിയോടെ തൊട്ടടുത്ത വീട്ടുകാരാണ് ലാവണ്യയെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ […]

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാടകം മൂടാംകുളത്ത് പത്തുവയസുകാരിയെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ചാമക്കൊച്ചിയിലെ ചന്ദ്രന്‍-നളിനി ദമ്പതികളുടെ മകള്‍ ലാവണ്യ(10)യെയാണ് ഇന്നലെ മൂടാംകുളത്തെ ഇളയമ്മയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയമ്മയും കുടുംബവും ഇന്നലെ രാവിലെ അയല്‍വാസിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പകല്‍ 11.30 മണിയോടെ തൊട്ടടുത്ത വീട്ടുകാരാണ് ലാവണ്യയെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സഹോദരങ്ങള്‍: ശരണ്യ, ശരത്.