ആതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി

ചാലക്കുടി: ആതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. താല്‍കാലികമായി അതിരപ്പിള്ളി മേഖലയിലേക്ക് പ്രവേശനം അനുവദിക്കും. പ്രദേശവാസികളുടെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് അതിരപ്പിള്ളി വ്യൂ പോയിന്റ് വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായി പ്രവേശനം അനുവദിക്കും. എന്നാല്‍ തുമ്പൂര്‍മുഴിയിലേക്ക് പ്രവേശനാനുമതിയില്ല. തുമ്പൂര്‍മുഴിക്ക് എതിര്‍വശത്തുള്ള എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖത്ത് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടും ഇവിടെ വിനോദ സഞ്ചാരികളെ അനുവദിക്കാത്തതില്‍ പ്രതിഷേധമുണ്ട്. Temporary admission […]

ചാലക്കുടി: ആതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. താല്‍കാലികമായി അതിരപ്പിള്ളി മേഖലയിലേക്ക് പ്രവേശനം അനുവദിക്കും. പ്രദേശവാസികളുടെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് അതിരപ്പിള്ളി വ്യൂ പോയിന്റ് വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായി പ്രവേശനം അനുവദിക്കും. എന്നാല്‍ തുമ്പൂര്‍മുഴിയിലേക്ക് പ്രവേശനാനുമതിയില്ല. തുമ്പൂര്‍മുഴിക്ക് എതിര്‍വശത്തുള്ള എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖത്ത് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടും ഇവിടെ വിനോദ സഞ്ചാരികളെ അനുവദിക്കാത്തതില്‍ പ്രതിഷേധമുണ്ട്.

Temporary admission started to Athirappilly tourist destination

Related Articles
Next Story
Share it