കാഞ്ഞങ്ങാട്: മാവുങ്കാലിലെ ടൂറിസ്റ്റ് ടെമ്പോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ ആശ്രമത്തിന് സമീപത്തെ രൂപേഷ് (രൂപ് സനല്‍-42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ വീട്ടിലാണ് തൂങ്ങിയത്. ആര്‍. കുഞ്ഞിരാമന്‍-രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത (കൊളവയല്‍), മകള്‍: നിയ. സഹോദരങ്ങള്‍: നിര്‍മ്മല്‍ (ഗള്‍ഫ്), നീതു.