ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാവണം-വിവിക്താനന്ദ സരസ്വതി

ഉദുമ: ആചാരങ്ങളോടൊപ്പം ആധ്യാത്മീക സാംസ്‌കാരിക കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ചിന്‍മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുന: പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഘോഷകമ്മറ്റി ചെയര്‍മാന്‍ പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് അംഗം കസ്തൂരി ബാലന്‍, എ.ശശിധരന്‍ നായര്‍ കാട്ടിപ്പാറ, എ. […]

ഉദുമ: ആചാരങ്ങളോടൊപ്പം ആധ്യാത്മീക സാംസ്‌കാരിക കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ചിന്‍മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുന: പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഘോഷകമ്മറ്റി ചെയര്‍മാന്‍ പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് അംഗം കസ്തൂരി ബാലന്‍, എ.ശശിധരന്‍ നായര്‍ കാട്ടിപ്പാറ, എ. ഗോപാലന്‍ നായര്‍, നാരായണന്‍ അരമങ്ങാനം, രാജന്‍ മാസ്റ്റര്‍, ബി.നാരായണന്‍, ഇ.വി. സുജിത്ത്, വിനയന്‍ വടക്കേവീട്, വൈ. കൃഷ്ണദാസ്, അഡ്വ. വിദ്യാധരന്റെ ഞാന്‍, ഇ.വി. വെള്ളുങ്ങന്‍, ടി.ദാമോദരന്‍, ദേവകി സുരേഷ് എന്നിവര്‍ സംസാരിച്ചു. എ.കുഞ്ഞിരാമന്‍ നായര്‍ സ്വാഗതവും എ. ദാമോദരന്‍ നായര്‍ നന്ദിയും പറഞ്ഞു. ആധ്യാത്മിക സദസ്സില്‍ ക്ഷേത്രത്തിന്റെ മുന്‍ കാല സാരഥികളെയും പ്രമുഖ വ്യക്തികളേയും ആദരിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ പ്രഭാഷണം നടത്തി. ക്ഷേത്ര പ്രസിഡന്റ് എ.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അരവത്ത് കെ.യു.പത്മനാഭ തന്ത്രി, എ.ബാലകൃഷ്ണന്‍നായര്‍ ഐ.പി.എസ്(റിട്ട.എസ്പി), കുഞ്ഞിക്കണ്ണന്‍ നായര്‍ വടക്കേവീട്, വസന്തപൈ ബദിയടുക്ക, എന്‍.ആനന്ദ, ബി.നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it