കവര്‍ച്ച ചെയ്ത സ്വര്‍ണം-വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ രണ്ടംഗസംഘം മംഗളൂരുവില്‍ പിടിയില്‍; അറസ്റ്റിലായത് ആരാധനാലയങ്ങളിലും വീടുകളിലും മോഷണം നടത്തുന്ന സംഘം

മംഗളൂരു: കവര്‍ച്ച ചെയ്ത സ്വര്‍ണം-വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ രണ്ടംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ദാവണഗെരെ സ്വദേശി സി.വി മാരുതി(33), ചിക്കമംഗളൂരുവിലെ നാഗനായിക്(55) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അശോക്നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്നാട്ടില്‍ പോയിരുന്ന വീട്ടുടമ നവംബര്‍ 12ന് തിരിച്ചെത്തിയപ്പോള്‍ ജനലും വാതിലും തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 6.86 ലക്ഷം രൂപയുടെ […]

മംഗളൂരു: കവര്‍ച്ച ചെയ്ത സ്വര്‍ണം-വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ രണ്ടംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ദാവണഗെരെ സ്വദേശി സി.വി മാരുതി(33), ചിക്കമംഗളൂരുവിലെ നാഗനായിക്(55) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അശോക്നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്നാട്ടില്‍ പോയിരുന്ന വീട്ടുടമ നവംബര്‍ 12ന് തിരിച്ചെത്തിയപ്പോള്‍ ജനലും വാതിലും തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 6.86 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്ന് ഉര്‍വ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിറ്റിക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിവിധ വീടുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും കവര്‍ച്ച ചെയ്ത 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി തുടങ്ങിയ ആഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. 28 ലക്ഷം രൂപയുടെ മുതലുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാഗനായിക് മംഗളൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓട്ടോഡ്രൈവറായ മാരുതി നാഗരാജിനൊപ്പം ചേര്‍ന്ന് കവര്‍ച്ചകള്‍ നടത്തുകയായിരുന്നു. മോഷ്ടിക്കുന്ന ആഭരണങ്ങളും സ്വര്‍ണപ്പാത്രങ്ങളും മറ്റും രൂപമാറ്റം വരുത്തി വില്‍പ്പന നടത്താനാണ് രണ്ടുപേരും ജ്വല്ലറി തുടങ്ങിയത്. മോഷണമുതലുകള്‍ സംശയം തോന്നാത്ത വിധം ജ്വല്ലറിയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ദാവണഗെരെയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it