ഹൊസങ്കടിയില്‍ ക്ഷേത്ര കവര്‍ച്ച; പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് അയ്യപ്പ സ്വാമി പഞ്ചലോഹ വിഗ്രഹം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കും നാല് മണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറി അകത്തെ വാതിലിന്റെയും പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. വിഗ്രഹം സൂക്ഷിച്ചിരുന്ന ശ്രീകോവിലിലെ ഇരുമ്പ് ഗേറ്റിന്റെ പൂട്ടും തകര്‍ത്താണ് പഞ്ചലോഹ വിഗ്രഹവും സമീപത്തുണ്ടായിരുന്ന നേര്‍ച്ച […]

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് അയ്യപ്പ സ്വാമി പഞ്ചലോഹ വിഗ്രഹം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കും നാല് മണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറി അകത്തെ വാതിലിന്റെയും പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. വിഗ്രഹം സൂക്ഷിച്ചിരുന്ന ശ്രീകോവിലിലെ ഇരുമ്പ് ഗേറ്റിന്റെ പൂട്ടും തകര്‍ത്താണ് പഞ്ചലോഹ വിഗ്രഹവും സമീപത്തുണ്ടായിരുന്ന നേര്‍ച്ച പെട്ടിയും കവര്‍ന്നത്. തുടര്‍ന്ന് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. രാത്രികാല പരിശോധനക്കിറങ്ങിയ പൊലീസിനെയും ചില ക്ഷേത്രങ്ങളില്‍ ഇന്നലെ രാത്രി നടന്ന ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് മടങ്ങുന്നവരേയും കണ്ട് ഭയന്നാണ് കവര്‍ച്ചാ സംഘം വിഗ്രഹം ക്ഷേത്രത്തിന് പിറക് വശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടുകാര്‍ ഇന്ന് പുലര്‍ച്ച നാല് മണിയോടെ ഒരു കാര്‍ കടന്നു പോകുന്നത് കണ്ടതായി പറയുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ കടന്നു പോകുന്ന ദൃശ്യം കണ്ടെത്തി. എന്നാല്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. കാസര്‍കോട് ഡി.വൈ.എസ്.പി. വി.വി. മനോജ്, മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാര്‍, കുമ്പള എസ്.ഐ. വി.കെ. അനീഷ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles
Next Story
Share it