ബണ്ട്വാളിലെ ക്ഷേത്രക്കവര്‍ച്ച; പ്രതി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: 2004ല്‍ കര്‍ണാടക ബണ്ട്വാളിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്ന പ്രതി കാസര്‍കോട്ട് അറസ്റ്റിലായി. കര്‍ണാടക പുത്തൂര്‍ ഉഡ്ഡംഗളയിലെ മുഹമ്മദ് ഷെരീഫി(44)നെയാണ് വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ച് വേഷം മാറിയെത്തിയ ബണ്ട്വാള്‍ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. പുത്തൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷിച്ച് വരികയായിരുന്നു. കാസര്‍കോട്ടെത്തിയ ബണ്ട്വാള്‍ പൊലീസ് വിദ്യാനഗര്‍ കോടി പരിസരത്ത് വെച്ച് ഷെരീഫിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it