വാട്‌സാപ്പ് ഉപയോക്താക്കള്‍ ടെലഗ്രാമിലേക്കോ? ജനുവരിയില്‍ മാത്രം ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത് 6.3 കോടി പേര്‍, നാലില്‍ ഒന്ന് ഇന്ത്യയില്‍ നിന്ന്

ന്യൂഡല്‍ഹി: സ്വകാര്യതാ നയം വാട്‌സാപ്പിന് തിരിച്ചടിയായെന്ന് വിവരം. ജനുവരിയില്‍ മാത്രം 6.3 കോടി പേരാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതെന്നാണ് കണക്ക്. കഴിഞ്ഞ മാസം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പും ടെലഗ്രാം ആണ്. ഡൗണ്‍ലോഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് വാട്‌സാപ്പ്. ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തവരില്‍ നാലിലൊന്ന് ഭാഗവും ഇന്ത്യയില്‍ നിന്നാണ്. ആകെ ഡൗണ്‍ലോഡിന്റെ 24 ശതമാനമാണ് ഇന്ത്യയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ടവര്‍ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വാട്‌സാപ്പിന് പകരക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്ന സിഗ്നല്‍ […]

ന്യൂഡല്‍ഹി: സ്വകാര്യതാ നയം വാട്‌സാപ്പിന് തിരിച്ചടിയായെന്ന് വിവരം. ജനുവരിയില്‍ മാത്രം 6.3 കോടി പേരാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതെന്നാണ് കണക്ക്. കഴിഞ്ഞ മാസം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പും ടെലഗ്രാം ആണ്. ഡൗണ്‍ലോഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് വാട്‌സാപ്പ്. ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തവരില്‍ നാലിലൊന്ന് ഭാഗവും ഇന്ത്യയില്‍ നിന്നാണ്. ആകെ ഡൗണ്‍ലോഡിന്റെ 24 ശതമാനമാണ് ഇന്ത്യയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

സെന്‍സര്‍ ടവര്‍ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വാട്‌സാപ്പിന് പകരക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്ന സിഗ്നല്‍ വാട്‌സാപ്പിനേ പിന്തള്ളി മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ടിക് ടോക്ക് ആണ് രണ്ടാമത്. നാലാം സ്ഥാനത്ത് ഫേസ്ബുക്കുണ്ട്. ഇന്തൊനേഷ്യയില്‍ നിന്നാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ജനുവരിയേക്കാള്‍ 3.8 ഇരട്ടി വര്‍ധനവാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്.

Related Articles
Next Story
Share it