തെലങ്കാനയില്‍ നിലം തൊടാനായില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാജി വെച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ അധ്യക്ഷന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡി പി സി സി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് കത്തയച്ചു. തെലങ്കാനയിലെ ലോക്സഭാ എം പി കൂടിയാണ് ഉത്തംകുമാര്‍. 2015ലാണ് അദ്ദേഹം തെലങ്കാന പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. 2018ല്‍ […]

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാജി വെച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ അധ്യക്ഷന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡി പി സി സി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് കത്തയച്ചു.

തെലങ്കാനയിലെ ലോക്സഭാ എം പി കൂടിയാണ് ഉത്തംകുമാര്‍. 2015ലാണ് അദ്ദേഹം തെലങ്കാന പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. 2018ല്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ തന്നെ സ്ഥാനം ഒഴിയാന്‍ ഉത്തംകുമാര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനെ എതിര്‍ക്കുകയായിരുന്നു.

തെലങ്കാനയില്‍ 150 ഡിവിഷനുകളിലേക്ക് നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. 55 ഇടത്ത് ടി ആര്‍ എസും 48 സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. 44 സീറ്റുകളില്‍ ഉവൈസിയുടെ എ ഐ എം ഐ എം വിജയിച്ചു.

Telangana PCC chief Uttam Kumar resigns

Related Articles
Next Story
Share it