തെലങ്കാനായിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനായിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 12 മുതല്‍ പത്തു ദിവസത്തേക്ക് ആണ് ലോക്ഡൗണ്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കര്‍ശനമായ കോവിഡ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താത്ത […]

ഹൈദരാബാദ്: തെലങ്കാനായിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 12 മുതല്‍ പത്തു ദിവസത്തേക്ക് ആണ് ലോക്ഡൗണ്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.
ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കര്‍ശനമായ കോവിഡ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താത്ത സംസ്ഥാനം. രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കൂ.
കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡെല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, മിസോറാം, നഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളും നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുകയായിരുന്നു.
തെക്കേ ഇന്ത്യയില്‍ ആന്ധ്രയില്‍ മാത്രമാണ് സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലാത്തത്. ഇവിടെ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലും ഭാഗിക നിയന്ത്രണമാണുള്ളത്. ഗുജറാത്ത്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഭാഗിക ലോക്ക്ഡൗണ്‍ ആണുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുകയായിരുന്നു.