കാസര്‍കോട്: വിസ്ഡം സ്റ്റുഡന്റ്സ് കാസര്‍കോട് ജില്ലാ സമിതി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍സ്പേസ് സെക്കണ്ടറി സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി സി.പി സലീം ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 21ന് രാവിലെ 9 മണി മുതല്‍ 5 മണി വരെ ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യതസ്ത വിഷയങ്ങളില്‍ ഹാരിസ് കായക്കൊടി, ഷരീഫ് കാര, അര്‍ഷാദ് അല്‍ ഹികമി, അഫ്താബ് അഹമ്മദ്, മുഹമ്മദ് അഫ്ലഹ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. കയ്യെഴുത്ത് പോസ്റ്റര്‍ രചന മത്സരം, ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം, പ്രസംഗ മത്സരം, ഫുട്ബാള്‍ ടൂണമെന്റ്, ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങള്‍, കാലിഗ്രാഫി മത്സരം, സന്ദേശ യാത്ര, സൗഹൃദ ദിനം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പ്രസിഡണ്ട് ഫാരിസ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രതിനിധി അനീസ് മദനി, വിസ്ഡം യൂത്ത് ജില്ലാ പ്രതിനിധി നാസര്‍ മല്ലം, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ഭാരവാഹികളായ സഫ്വാന് പാലോത്ത്, റഹീസ് പട്ല, അസ്ബക് അല്‍ ഹികമി, ശമ്മാസ് അല്‍ ഹികമി സംസാരിച്ചു.