ടീന്‍സ്‌പേസ് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം 22ന് സീതാംഗോളിയില്‍

കാസര്‍കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേസ് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം 22ന് ഞായറാഴ്ച സീതാംഗോളി അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും.ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം, കുറ്റകൃത്യ വാസനകള്‍, സോഷ്യല്‍ മീഡിയ […]

കാസര്‍കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേസ് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം 22ന് ഞായറാഴ്ച സീതാംഗോളി അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകരും പണ്ഡിതന്മാരും ജനപ്രതിനിധികളും സംബന്ധിക്കും.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗം, കുറ്റകൃത്യ വാസനകള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മതനിരാസം എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുക, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് യാസര്‍ അല്‍ ഹികമി അധ്യക്ഷത വഹിക്കും.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അബൂബക്കര്‍ കൊട്ടാരം, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റഹീസ് പട്‌ല എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളിലായി വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് താനൂര്‍ അല്‍ ഹികമി, ഷഫീഖ് സ്വലാഹി, അഷ്‌ക്കര്‍ ഇബ്രാഹിം ഒറ്റപ്പാലം, ശമ്മാസ് അല്‍ ഹികമി, ഹാരിസ് കായക്കൊടി, ശിഹാബ് എടക്കര, റഫീഖ് മൗലവി, ഹിഷാം അരീക്കോട്, സഫ്‌വാന്‍ ബറാമി, ഹിലാല്‍, സലീം സി.പി എന്നിവര്‍ പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ക്ക് പുറമെ ഹലാവത്തുല്‍ ഖുര്‍ആന്‍, ഈണം, മോട്ടിവേഷന്‍ സെഷന്‍, പാനല്‍ ഡിസ്‌ക്കഷന്‍, സ്‌പോട്ട് ക്വിസ്, ആക്റ്റിവിറ്റീസ് തുടങ്ങിയവയും സമ്മേളനത്തില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ചു ഗൃഹ സന്ദര്‍ശങ്ങള്‍, സ്‌കൂള്‍ തലങ്ങളില്‍ വിവിധ തരത്തിലുള്ള മത്സരങ്ങള്‍, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം, സന്ദേശ ലഘുലേഖ വിതരണം, വാഹന സന്ദേശ പ്രചരണം തുടങ്ങിയവ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടന്നു വരുന്നു. ഹാളിന് അകത്തും പുറത്തുമായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന് 8593837932 നമ്പറില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ മുഹമ്മദ് യാസര്‍ അല്‍ഹികമി (പ്രസിഡണ്ട്, വിസ്ഡം സ്റ്റുഡന്‍സ്), റഹീസ് പട്‌ല (സെക്രട്ടറി, വിസ്ഡം സ്റ്റുഡന്‍സ്), അഹമ്മദ് റുവൈസ് (വൈസ് പ്രസിഡണ്ട്, വിസ്ഡം സ്റ്റുഡന്‍സ്), അനീസ് മദനി (സെക്രട്ടറി, വിസ്ഡം യൂത്ത്), ശരീഫ് തളങ്കര (ജില്ലാ വൈസ് പ്രസിഡണ്ട്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) സംബന്ധിച്ചു.

Related Articles
Next Story
Share it