മംഗളൂരുവില്‍ ഉള്ളാള്‍ സ്വദേശിയായ പതിനാറുകാരന്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഉള്ളാള്‍ സ്വദേശിയായ പതിനാറുകാരന്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പേപ്പദവ് സ്വദേശിയായ ഡ്രൈവര്‍ കാര്‍ത്തിക് ആര്‍ ഷെട്ടി (30), അമ്പലമൊഗറു സ്വദേശിയായ കണ്ടക്ടര്‍ ധംഷീര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 279, 336, 304 വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഉള്ളാള്‍ മസ്തിക്കാട്ടെ ത്യാഗരാജിന്റെയും മമതയുടെയും മകനും സെന്റ് അലോഷ്യസ് പിയു കോളേജിലെ ഒന്നാം വര്‍ഷ പിയുസി കമ്പ്യൂട്ടര്‍ […]

മംഗളൂരു: മംഗളൂരുവില്‍ ഉള്ളാള്‍ സ്വദേശിയായ പതിനാറുകാരന്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പേപ്പദവ് സ്വദേശിയായ ഡ്രൈവര്‍ കാര്‍ത്തിക് ആര്‍ ഷെട്ടി (30), അമ്പലമൊഗറു സ്വദേശിയായ കണ്ടക്ടര്‍ ധംഷീര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 279, 336, 304 വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഉള്ളാള്‍ മസ്തിക്കാട്ടെ ത്യാഗരാജിന്റെയും മമതയുടെയും മകനും സെന്റ് അലോഷ്യസ് പിയു കോളേജിലെ ഒന്നാം വര്‍ഷ പിയുസി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ യഷ്‌രാജ് (16) ആണ് അപകടത്തില്‍ മരിച്ചത്. സെപ്തംബര്‍ ഏഴിന് സിറ്റി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യഷ്‌രാജിന് ആദം കുദ്രുവില്‍ വെച്ച് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യാന ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി പിന്നീട് മരണപ്പെടുകയായിരുന്നു.

Related Articles
Next Story
Share it