ഉപ്പിനങ്ങാടി ബിളിയൂര്‍ ഡാമില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ (16) ആണ് മരിച്ചത്. ബന്ധുവായ മുഹമ്മദ് ഇഫ്രാറിനൊപ്പം (16) അമ്മായിയുടെ വീട്ടിലെത്തിയ സല്‍മാന്‍ ബിളിയൂര്‍ അണക്കെട്ടിന് സമീപം ഇറങ്ങുകയായിരുന്നു. സല്‍മാന്‍ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണപ്പോള്‍ ഇഫ്രാര്‍ നീന്തി രക്ഷപ്പെട്ടു.മുഹമ്മദ് സല്‍മാന്റെ കുടുംബം സാമ്പത്തികമായി ദരിദ്രരാണ്. ഒരു വര്‍ഷം മുമ്പ് പിതാവ് മരിച്ചു. മാതാവ് രോഗിയാണ്. ബന്ധുക്കള്‍ […]

പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ (16) ആണ് മരിച്ചത്. ബന്ധുവായ മുഹമ്മദ് ഇഫ്രാറിനൊപ്പം (16) അമ്മായിയുടെ വീട്ടിലെത്തിയ സല്‍മാന്‍ ബിളിയൂര്‍ അണക്കെട്ടിന് സമീപം ഇറങ്ങുകയായിരുന്നു. സല്‍മാന്‍ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണപ്പോള്‍ ഇഫ്രാര്‍ നീന്തി രക്ഷപ്പെട്ടു.
മുഹമ്മദ് സല്‍മാന്റെ കുടുംബം സാമ്പത്തികമായി ദരിദ്രരാണ്. ഒരു വര്‍ഷം മുമ്പ് പിതാവ് മരിച്ചു. മാതാവ് രോഗിയാണ്. ബന്ധുക്കള്‍ സല്‍മാനും ഇളയ സഹോദരനും വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി വളര്‍ത്തി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കത്തിലായിരുന്നു സല്‍മാന്‍. ഞായറാഴ്ച ട്യൂഷനു പോയ സല്‍മാന്‍ ഉച്ചയോടെയാണ് വീട്ടിലെത്തിയത്. ഉച്ചഭക്ഷണം കഴിക്കാതെ സല്‍മാന്‍ മൂത്ത അമ്മായിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് പെര്‍ണിലുള്ള ഇളയ അമ്മായിയുടെ വീട്ടില്‍ പോകുകയും തുടര്‍ന്ന് ബിളിയൂര്‍ ഡാമില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു.

Related Articles
Next Story
Share it