കൊല്ലത്ത് ഷോക്കേറ്റ് മരിച്ച അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ബേക്കല്‍: കൊല്ലത്ത് വൈദ്യുതിലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പള്ളിക്കര കൂട്ടക്കനിയിലെ എം.എസ് അര്‍ജുന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കൊല്ലം ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലെത്തിക്കുകയും കൂട്ടക്കനി ജി.യു.പി സ്‌കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അര്‍ജുന്റെ മരണം കുടുംബത്തിനും നാടിനും വേദനയായി മാറി. പഠനത്തില്‍ മിടുക്കനായ അര്‍ജുന്‍ പ്ലസ്ടുവില്‍ എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് വിജയിച്ചത്. […]

![കൊല്ലത്ത് ഷോക്കേറ്റ് മരിച്ച അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി കൊല്ലത്ത് ഷോക്കേറ്റ് മരിച്ച അര്‍ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി](https://utharadesam.com/wp-content/uploads/2021/11/Arjun.jpg)
ബേക്കല്‍: കൊല്ലത്ത് വൈദ്യുതിലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പള്ളിക്കര കൂട്ടക്കനിയിലെ എം.എസ് അര്‍ജുന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കൊല്ലം ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലെത്തിക്കുകയും കൂട്ടക്കനി ജി.യു.പി സ്‌കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അര്‍ജുന്റെ മരണം കുടുംബത്തിനും നാടിനും വേദനയായി മാറി. പഠനത്തില്‍ മിടുക്കനായ അര്‍ജുന്‍ പ്ലസ്ടുവില്‍ എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് വിജയിച്ചത്. കൂട്ടക്കനി ജി.യു.പി സ്‌കൂളിന് ഹരിത വിദ്യാലയത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ടീമിലെ അംഗം കൂടിയാണ് അര്‍ജുന്‍. രാവണേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അര്‍ജുന് ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കൊല്ലം നെടുമണ്‍കാവ് വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപം ആറ്റിലേക്കുള്ള പടവില്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ അര്‍ജുനും കണ്ണൂര്‍ തില്ലങ്കേരിയിലെ മുഹമ്മദ് റിസ്വാനും മരണപ്പെട്ടത്. കീക്കാന്‍ ആര്‍.ആര്‍.എം.ജി.യു.പി സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ പി മണികണ്ഠന്റെയും രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍ അധ്യാപിക പി.വി സുധയുടെയും മകനാണ് അര്‍ജുന്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ ഡോ. അഞ്ജലി സഹോദരിയാണ്.