നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം; ഉത്തര്‍പ്രദേശില്‍ മന്ത്രിയും 4 ബിജെപി എം എല്‍ എമാരും പാര്‍ട്ടി വിട്ടു, ഇനി അഖിലേഷ് യാദവിനൊപ്പം

ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. മന്ത്രിക്ക് പിന്നാലെ നാല് ബിജെപി എം എല്‍ എമാര്‍ കൂടി പാര്‍ട്ടി വിട്ടു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാനാണ് നീക്കം. സംസ്ഥാന മന്ത്രിയും ഒ ബി സി നേതാവുമായ സ്വാമി പ്രസാദ് മൗര്യ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് നാല് മണിക്കൂറിനുള്ളിലാണ് പ്രധാന അഞ്ച് നേതാക്കള്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. റോഷന്‍ ലാല്‍ വര്‍മ, […]

ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. മന്ത്രിക്ക് പിന്നാലെ നാല് ബിജെപി എം എല്‍ എമാര്‍ കൂടി പാര്‍ട്ടി വിട്ടു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരാനാണ് നീക്കം. സംസ്ഥാന മന്ത്രിയും ഒ ബി സി നേതാവുമായ സ്വാമി പ്രസാദ് മൗര്യ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് നാല് മണിക്കൂറിനുള്ളിലാണ് പ്രധാന അഞ്ച് നേതാക്കള്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശക്യ എന്നിവരാണ് ഇപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെച്ചത്.

അഞ്ച് പ്രാവശ്യം എം എല്‍ എ ആയിരുന്ന മൗര്യ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നത്. 2016ല്‍ ബി എസ് പി വിട്ടാണ് മൗര്യ ബി ജെ പിയില്‍ ചേര്‍ന്നത്. മൗര്യയുടെ പിന്നാലെ ബി ജെ പി വിട്ട എം എല്‍ എമാരും എസ് പിയിലാണ് ചേരുക. മൗര്യക്കൊപ്പമുള്ള ചിത്രം അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തതോടെയാണ് അദ്ദേഹം എസ് പിയില്‍ ചേര്‍ന്നത് സ്ഥിരീകരിക്കപ്പെട്ടത്.

Related Articles
Next Story
Share it