ദുബായ്: ഇല്ല്യാസ് എ. റഹ്മാന് ട്രോഫിക്ക് വേണ്ടി ദുബായിലെ വുഡ്ലേം പാര്‍ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ആവേശകരമായ ജദീദ് റോഡ് പ്രീമിയര്‍ ലീഗില്‍ (ജെ.പി.എല്‍) ടീം മജസ്റ്റിക് ജേതാക്കളായി. ടീം ചിറ്റ്ചാറ്റാണ് റണ്ണേര്‍സ്.
ആറ് ടീമുകള്‍ മാറ്റുരച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്മാന് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ലുക്മാനുല്‍ ഹക്കീം കളിക്കാരുമായി പരിചയപ്പെട്ടു. പി.എ മഹമൂദ് ഹാജി, സമീര്‍ ചെങ്കളം, ഫൈസല്‍ പട്ടേല്‍, റഹീം കറാമ, അസീസ് ഖത്തര്‍, ഉമ്പു പട്ടേല്‍ എന്നിവര്‍ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനം നിര്‍വഹിച്ചു. എം.എസ് ബഷീര്‍ ഇല്ല്യാസ് എ. റഹ്മാനെ അനുസ്മരിച്ച് സംസാരിച്ചു. പഴയകാല ഫുട്ബോള്‍ താരങ്ങളായ മഹമൂദ് ഗോളി, ഐ. അഹമദ് കുഞ്ഞി, ആദം കുഞ്ഞി തളങ്കര എന്നിവര്‍ സംബന്ധിച്ചു. അഹമദ് പീടേക്കാരന്‍, കലാം എന്നിവര്‍ നയിച്ച ദഫ്മുട്ടും അരങ്ങേറി.
ജേതാക്കള്‍ക്കുള്ള ട്രോഫി പി.എ മഹമൂദ് ഹാജിയും റണ്ണേര്‍സിനുള്ള ട്രോഫി ഉമ്പു പട്ടേലും സമ്മാനിച്ചു.
മികച്ച സ്കോററായി റിയാസ് പീടേക്കാരനേയും പ്ലയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റായി ഇജാസിനേയും മികച്ച ഗോള്‍ കീപ്പറായി ഷഹ്ബാസിനേയും ബെസ്റ്റ് ഡിഫന്ററായി ആജയേയും ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി അംസുവിനേയും തിരഞ്ഞെടുത്തു. റിയാസ് പീടേക്കാരന്‍, ഷിബിലി, ദില്‍വാര്‍, നാഫിസ് പട്ടേല്‍, നബീല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റും ഫഹദ്, ജസീം എന്നിവര്‍ മത്സരങ്ങളും നിയന്ത്രിച്ചു. ഇര്‍ഷാദ്, അലി, മക്കു, അല്‍ത്തു, മഷാല്‍, റഫാദ് കൂളിക്കാട്, ആപ്പി, സവാദ്, ജാബി ബഷീര്‍, ജാബി സാഹിബ്, ആജ, ഹനീഫ്, അജ്ജു, ഷഹ്ബാസ്, സഹീദ് പട്ടേല്‍, ഷംസീര്‍ ചെങ്കളം, ഹംസ വെല്‍ഫിറ്റ്, ഇസ്മയില്‍ ചെര്‍ക്കള, ഖാദര്‍ ബാങ്കോട്, റഫീഖ് ബാങ്കോട്, ഫിറോസ് ബാങ്കോട്, സഹീദ് മാളിക, ഹാഷിര്‍, സിപ്പു ഗസ്സാലി, റഹ്മത്ത്, അസ്ലം ഗസ്സാലി, ഇര്ഫാന് സി.എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
