സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശീലന ഫീസ് ഏകീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി മൂന്നംഗ സമിതിയെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും ഫീസും സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. നിലവില്‍ ഓരോ സ്‌കൂളുകളിലും വ്യത്യസ്ത ഫീസ് നിരക്കാണുള്ളത്. സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആറിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ജനുവരി 31ന് മുമ്പ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി മൂന്നംഗ സമിതിയെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും ഫീസും സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.

നിലവില്‍ ഓരോ സ്‌കൂളുകളിലും വ്യത്യസ്ത ഫീസ് നിരക്കാണുള്ളത്. സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആറിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ജനുവരി 31ന് മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Related Articles
Next Story
Share it