ഇശല്‍ ഗ്രാമത്തിലെ അധ്യാപക ലോകം
മൊഗ്രാലുകാര്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുനാഥന്‍ ടി. മമ്മുഞ്ഞി മാസ്റ്റര്‍ മുതല്‍ പ്രധാനാധ്യാപകനായി വിരമിച്ച എം. മാഹിന്‍ മാസ്റ്റര്‍ വരെയുള്ളതും മുപ്പതോളം വരുന്ന ന്യൂജന്‍ അധ്യാപകനും അടങ്ങുന്നതാണ് ഇശല്‍ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം.മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എം.എസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെങ്കില്‍, മൊഗ്രാലിലെ ആദ്യത്തെ ബി.എഡ് ഡിഗ്രി കരസ്ഥമാക്കിയത് എം. മഹിന്‍ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം.സി മമ്മി സാഹിബ്. മൊഗ്രാലിലെയും അയല്‍ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയില്‍ എം.സി മമ്മി സാഹിബിന്റെ […]
മൊഗ്രാലുകാര്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുനാഥന്‍ ടി. മമ്മുഞ്ഞി മാസ്റ്റര്‍ മുതല്‍ പ്രധാനാധ്യാപകനായി വിരമിച്ച എം. മാഹിന്‍ മാസ്റ്റര്‍ വരെയുള്ളതും മുപ്പതോളം വരുന്ന ന്യൂജന്‍ അധ്യാപകനും അടങ്ങുന്നതാണ് ഇശല്‍ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം.മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എം.എസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെങ്കില്‍, മൊഗ്രാലിലെ ആദ്യത്തെ ബി.എഡ് ഡിഗ്രി കരസ്ഥമാക്കിയത് എം. മഹിന്‍ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം.സി മമ്മി സാഹിബ്. മൊഗ്രാലിലെയും അയല്‍ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയില്‍ എം.സി മമ്മി സാഹിബിന്റെ […]
മൊഗ്രാലുകാര്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുനാഥന്‍ ടി. മമ്മുഞ്ഞി മാസ്റ്റര്‍ മുതല്‍ പ്രധാനാധ്യാപകനായി വിരമിച്ച എം. മാഹിന്‍ മാസ്റ്റര്‍ വരെയുള്ളതും മുപ്പതോളം വരുന്ന ന്യൂജന്‍ അധ്യാപകനും അടങ്ങുന്നതാണ് ഇശല്‍ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം.
മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എം.എസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെങ്കില്‍, മൊഗ്രാലിലെ ആദ്യത്തെ ബി.എഡ് ഡിഗ്രി കരസ്ഥമാക്കിയത് എം. മഹിന്‍ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം.സി മമ്മി സാഹിബ്. മൊഗ്രാലിലെയും അയല്‍ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയില്‍ എം.സി മമ്മി സാഹിബിന്റെ സംഭാവന വിലപ്പെട്ടതായിരുന്നു. 1914 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമഫലമായി മൊഗ്രാലിലും അയല്‍ പ്രദേശങ്ങളിലും മദ്രസകളോട് കൂടിയ സ്‌കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. 1929ല്‍ അഹമ്മദ് മൊഗ്രാലിന്റെ വീടിനോട നുബന്ധിച്ച് സ്ഥാപിച്ച താലൂക്ക് ബോര്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍ 1936 മാപ്പിള മിക്‌സഡ് സ്‌കൂളായി രൂപാന്തരപ്പെട്ടു. ഇതില്‍ ടി. മമ്മുഞ്ഞി മാസ്റ്റര്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.
എം.സി മമ്മി സാഹിബ് 1920 മലബാര്‍-സൗത്ത് കാനറ വിദ്യാഭ്യാസ മഹാ സമ്മേളനം മൊഗ്രാലില്‍ വെച്ചാണ് നടത്തിയത്. കേരളത്തിലെയും കര്‍ണാടകയിലെയും വിദ്യാഭ്യാസ വിദഗ്ധന്മാര്‍ പങ്കെടുത്ത ആ സമ്മേളന തീരുമാനപ്രകാരമാണ് മലബാറിലെയും കര്‍ണാടകയിലെയും മുസ്ലിം സമുദായത്തിന്റെ മൗലികവും ദൈവീകമായ വിദ്യാഭ്യാസം രണ്ടും കൂടി ഒന്നിച്ച് പ്രചാരത്തില്‍ വന്നു. അതിന്റെ ഫലമാ യാണ് മൊഗ്രാലിലും കുമ്പള, ആരിക്കാടി തുടങ്ങിയ ഒട്ടനവധി പ്രദേശങ്ങളിലും മദ്രസകളോട് കൂടിയ സ്‌കൂളുകള്‍ സ്ഥാപിച്ചത്. ഇതിലൊക്കെ ടി. മമ്മുഞ്ഞി മാസ്റ്ററുടെ കയ്യൊപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊഗ്രാലിലെ അന്നത്തെ വിദ്യാഭ്യാസ സമ്മേളനം മൊഗ്രാലിന്റെ ചരിത്രത്തില്‍ അന്നും ഇന്നും എന്നും തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു ചരിത്ര വസ്തുതയാണ്.
കേരള സംസ്ഥാന പിറവിക്ക് ശേഷം 1957ല്‍ പ്രസ്തുത സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. അതിന് ശേഷമാണ് ഗവര്‍മെന്റ് സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 1960, 69, 77 കാലഘട്ടങ്ങളിലായി മൂന്ന് കെട്ടിടങ്ങളാണ് യു.പി സ്‌കൂളിനായി നിര്‍മ്മിക്കപ്പെട്ടത്. തുടക്കം മുതല്‍ റിട്ടയര്‍മെന്റ് ചെയ്യുന്നതുവരെ പ്രസ്തുത സ്‌കൂളില്‍ സേവനമനുഷ്ഠിച്ചത് ടി. മമ്മുഞ്ഞി മാസ്റ്ററായിരുന്നു.
തുടര്‍ന്ന് ഹൈസ്‌കൂളിനായുള്ള മുറവിളിയായിരുന്നു. 1982ല്‍ യു.പി സ്‌കൂള്‍ ഡോ. എ സുബ്ബറാ വു എം.എല്‍.എയുടെ ശ്രമഫലമായി സര്‍ക്കാര്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന് വേണ്ട കെട്ടിടം നാട്ടുകാരുടെ വക നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് എം.എസ് മൊഗ്രാലും എം.സി അബ്ദുല്‍ ഖാദര്‍ ഹാജിയു മായിരുന്നു. മൊഗ്രാലിലെ ഒട്ടനേകം പ്രമുഖരായ വ്യക്തിത്വങ്ങള്‍, നേതാക്കള്‍, പ്രവാസികള്‍ ഇതുമായി സഹകരിക്കുകയും ചെയ്തു. 1982ല്‍ തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
1991ല്‍ ഹൈസ്‌കൂളിന് ചെര്‍ക്കളം അബ്ദുല്ല എം.എല്‍.എയുടെ ശ്രമഫലമായി വി.എച്ച്.എസ.്ഇ കോഴ്‌സ് അനുവദിച്ചു. ചെര്‍ക്കളം അബ്ദുല്ല മന്ത്രിയായിരിക്കെ 2003ല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിച്ചതും സ്‌കൂളിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി.
ഇപ്പോള്‍ മൊഗ്രാല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ഹൈടെക് ക്ലാസ് മുറികളോട് കൂടിയുള്ള രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. പരേതനായ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ.യുടെ ശ്രമഫലമായിട്ടായിരുന്നു ഇത് മൊഗ്രാലിന് ലഭിച്ചത്. ഇതിന് പിന്നില്‍ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെയും നാട്ടുകാരായ അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സന്നദ്ധസംഘടനകളുടെയൊക്കെ പ്രയത്‌നം കൂടിയാകുമ്പോള്‍ വലിയ തോതിലുള്ള വിദ്യാഭ്യാസ പുരോഗതിക്ക് ഇശല്‍ ഗ്രാമം സാക്ഷ്യം വഹിച്ചു. ഇന്നിപ്പോള്‍ 2500 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠിച്ച് വരുന്നുണ്ട്.
ഇശല്‍ ഗ്രാമത്തിലെ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകര്‍ വിവിധ സ്‌കൂളുകളിലായി ജോലിചെയ്തവരാണ്. പരേതരായ ടി മമ്മുഞ്ഞി മാസ്റ്ററെ കൂടാതെ, നാങ്കി അബ്ദുല്ല മാഷ്, അബ്ദുറഹ്മാന്‍ ദള്‍ മാസ്റ്റര്‍, എല്‍.ഐ.സി അബ്ദുള്ള മാഷ് എന്നിവരുമുണ്ട്. ഇവരെ കൂടാതെ വി.വി ഹുസൈന്‍, ടി.കെ അന്‍വര്‍ എന്നിവരും അധ്യാപന ജോലി ചെയ്തിരുന്നവരാണ്.
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇശല്‍ ഗ്രാമത്തിലെ പതിമൂന്നോളം അധ്യാപകരാണ് ജോലി ചെയ്തു വരുന്നത്. അബ്ദുല്‍ ഖാദര്‍ എന്‍.എ, മുഹമ്മദ് ശിഹാബ് എ, അബ്ദുറഹ്മാന്‍ എസ്.എ, സമീമ പി.എ, റൈഹാന കെ, ഫര്‍സാന കെ, റഷീദ കെ, സൈനബ ബി.കെ, ആയിഷത്ത് നുഹ്‌സീന എം.എം, ആയിഷത്ത് നസീമ പി, താല്‍ക്കാലിക അധ്യാപകരായി ജോലി ചെയ്യുന്ന അലിമത്ത് റിസ്വാന എ , നഫീസത്ത് ഫര്‍സീന എം, അര്‍ഫാന എ.കെ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ എല്‍.പി- യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ജോലി ചെയ്തു വരുന്നവരാണ്. മൊഗ്രാല്‍ സ്‌കൂളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യുകയും പ്രധാനാധ്യാപകനായി വിരമിക്കുകയും ചെയ്ത എം. മാഹിന്‍ മാസ്റ്ററുടെ വീട്ടില്‍ തന്നെ നാല് പേരാണ് അധ്യാപകരായിട്ടുള്ളത്. മകന്‍ മുഹമ്മദ് നുഹ്മാന്‍ ലത്തീഫിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പളായി ജോലി ചെയ്തു വരുന്നു. മകള്‍ നുഹ്‌സീന മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് ലെ പ്രൈമറി സ്‌കൂള്‍ ടീച്ചറാണ്. മരുമകള്‍ ഫാത്തിമത്ത് കൗസിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയാണ്. മറ്റൊരു മരുമകള്‍ കദീജ അടുക്കത് ബയല്‍ അല്‍ബയാന്‍ കോളേജില്‍ അധ്യാപികയാണ്.
ഇശല്‍ ഗ്രാമത്തിലെ തന്നെ റിയാസ് പേരാല്‍, ഫാത്തിമ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകരായി ജോലി ചെയ്തു വരുന്നുമുണ്ട്. ഇത് കൂടാതെ സ്വകാര്യ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നിരവധി പേര്‍ അധ്യാപകരായി ജോലി ചെയ്തുവരുന്നുണ്ട്. ഏകദേശം മുപ്പതോളം അധ്യാപകര്‍ ഇശല്‍ ഗ്രാമത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇനിയും ഒരുപാട് പേര്‍ അധ്യാപന ജോലിയിലേക്ക് കടന്നുവരാന്‍ തല്‍പരരായവരുമുണ്ട്.
നാല് ചുവരുകള്‍ക്കുള്ളില്‍ വിദ്യയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് കുട്ടികളെ വിദ്യാസമ്പന്നരാക്കുമ്പോള്‍ അവരോടൊത്ത് ഒരു ജന്മം തീര്‍ത്തതിന്റെ നിര്‍വൃതിയിലാണ് ഈ അധ്യാപക ദിനത്തില്‍ നമ്മുടെ അധ്യാപകര്‍. ഇതാണ് ഇശല്‍ ഗ്രാമത്തിലെ അധ്യാപകലോകം.
ഈ ദിനത്തില്‍ നമുക്കും നേരാം ആശംസകള്‍…!
-എം.എ മൂസ മൊഗ്രാല്‍