'അധ്യാപകര്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം'

പുത്തിഗെ: അധ്യാപകര്‍ നാടിന്റെ സ്പന്ദനങ്ങളെ കൃത്യമായി മനസിലാക്കി വളര്‍ന്നു വരുന്ന തലമുറയില്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ദാരിമി ആലംപാടി പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹുസൈന്‍ തങ്ങളുടെ അധ്യക്ഷതയില്‍ പുത്തിഗെ റെയ്ഞ്ചില്‍ നീര്‍ച്ചാല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫളുലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസമി, ഹമീദ് ഫൈസി പൊവ്വല്‍, ജമാല്‍ […]

പുത്തിഗെ: അധ്യാപകര്‍ നാടിന്റെ സ്പന്ദനങ്ങളെ കൃത്യമായി മനസിലാക്കി വളര്‍ന്നു വരുന്ന തലമുറയില്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തണം.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ദാരിമി ആലംപാടി പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈന്‍ തങ്ങളുടെ അധ്യക്ഷതയില്‍ പുത്തിഗെ റെയ്ഞ്ചില്‍ നീര്‍ച്ചാല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫളുലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസമി, ഹമീദ് ഫൈസി പൊവ്വല്‍, ജമാല്‍ ദാരിമി, അഷ്‌റഫ് മൗലവി, അഷ്‌റഫ് ഹുദവി, ബഷീര്‍ മൗലവി, മുനീര്‍ ഫൈസി, താജുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ട്രെയിനര്‍മാരയ ജാബിര്‍ ഹുദവി ചാനടുക്കം, ഷാഹുല്‍ ഹമീദ് ദാരിമി ക്ലാസിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it