പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം; തീരുമാനം പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദേശം നല്‍കിയത്. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയാറാറെടുപ്പ്, പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ തുറന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസും […]

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഒരു ദിവസം 50 ശതമാനം എന്ന കണക്കില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദേശം നല്‍കിയത്. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയാറാറെടുപ്പ്, പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.
ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ തുറന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസും റിവിഷന്‍ ക്ലാസുമുണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിക്കാനും തീരുമാനിച്ചു.

Related Articles
Next Story
Share it