തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് പേനയെറിഞ്ഞ് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവ.സ്കൂളിലെ അധ്യാപിക ഷെരീഫാ ഷാജഹാനാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും ശിക്ഷ വിധിച്ചത്. 2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. പേന കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കാഴ്ച ശക്തി തിരിച്ചു കിട്ടിയില്ല. ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ നിയമനം ലഭിച്ചിരുന്നു.