ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്

ബംഗളൂരു: 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ കര്‍ണാടക ഫാസ്റ്റ് ട്രാക്ക് കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തിപ്പസാന്ദ്ര സ്വദേശിയായ എ ജയശങ്കറിനെ(46)യാണ് കോടതി 20 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഹിന്ദി ഭാഷ പഠിപ്പിക്കാനെത്തിയതായിരുന്നു ജയശങ്കര്‍. 2014 ഒക്ടോബര്‍ 28ന് ഉച്ചഭക്ഷണ സമയത്ത് ഇയാള്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത […]

ബംഗളൂരു: 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ കര്‍ണാടക ഫാസ്റ്റ് ട്രാക്ക് കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തിപ്പസാന്ദ്ര സ്വദേശിയായ എ ജയശങ്കറിനെ(46)യാണ് കോടതി 20 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഹിന്ദി ഭാഷ പഠിപ്പിക്കാനെത്തിയതായിരുന്നു ജയശങ്കര്‍.
2014 ഒക്ടോബര്‍ 28ന് ഉച്ചഭക്ഷണ സമയത്ത് ഇയാള്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അമ്മ വിവരം ആരാഞ്ഞപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് പരാതി നല്‍കിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it