കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
ചിത്രദുര്‍ഗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ കാനുബേനഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ശാന്തമൂര്‍ത്തി എംജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരില്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തിവെച്ചത് സിദ്ധരാമയ്യയാണെന്ന് ശാന്തമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ 3,590 കോടിയും ധരംസിങ്ങ് 15,635 കോടിയും എച്ച്.ഡി. കുമാരസ്വാമി 3,545 കോടിയും ബി.എസ്. യെദ്യൂരപ്പ 25,653 കോടിയും ഡി.വി. സദാനന്ദ […]

ചിത്രദുര്‍ഗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ കാനുബേനഹള്ളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ശാന്തമൂര്‍ത്തി എംജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരില്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തിവെച്ചത് സിദ്ധരാമയ്യയാണെന്ന് ശാന്തമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണ 3,590 കോടിയും ധരംസിങ്ങ് 15,635 കോടിയും എച്ച്.ഡി. കുമാരസ്വാമി 3,545 കോടിയും ബി.എസ്. യെദ്യൂരപ്പ 25,653 കോടിയും ഡി.വി. സദാനന്ദ ഗൗഡ 9,464 കോടിയും ജഗദീഷ് ഷെട്ടാര്‍ 13,464 കോടിയും ബാധ്യത വരുത്തിയപ്പോള്‍ സിദ്ധരാമയ്യ 2,42,000 കോടിയുടെ ബാധ്യതയാണ് വരുത്തിയതെന്ന് പോസ്റ്റില്‍ പറയുന്നു.
കൃഷ്ണയുടെ ഭരണകാലം മുതല്‍ ഷെട്ടാര്‍ വരെ സംസ്ഥാനത്തിന്റെ കടബാധ്യത 71,331 കോടി രൂപയായിരുന്നെങ്കിലും സിദ്ധരാമയ്യയുടെ മുന്‍ ഭരണകാലത്ത് (2013-2018) അത് 2,42,000 കോടി രൂപയില്‍ എത്തിയെന്നും അതിനാല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് എളുപ്പമാണെന്നും അധ്യാപകന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. അധ്യാപകന്റെ പോസ്റ്റ് ഗൗരവമായി കണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.