തളങ്കര: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി നാടിന് അഭിമാനമായി മാറിയ തളങ്കര പടിഞ്ഞാര്‍ സ്കൂളിലെ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സി.ഐ. അജിത് കുമാര്‍ ഉപഹാരം നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. പ്രസിഡണ്ട് റിയാസ് ഇ.എ. അധ്യക്ഷത വഹിച്ചു.
തോണി അപകടത്തില്‍പ്പെട്ട മൂന്ന് ജീവനുകളെ രക്ഷപ്പെടുത്തിയ ബവീഷ് ബേക്കല്‍, അഷ്റഫ് കീഴൂര്‍ എന്നിവരെയും 17 വര്‍ഷക്കാലം വാസിനെ നയിച്ച അഷ്ഫാക്കലിയെയും ഉപഹാരം നല്കി ആദരിച്ചു. കൃഷ്ണദാസ് പലേരി മറുപടി പ്രസംഗം നടത്തി. ഫിറോസ് പടിഞ്ഞാര്‍, ഫൈസല്‍ പടിഞ്ഞാര്‍, അഷ്റഫ് കീഴുര്‍, അഷ്ഫാക്കലി, ഖലീല്‍ കുഞ്ചാര്‍, ഇബ്രാഹിം എ.എം., ഖലീല്‍ അബ്ദുല്‍ റസ്സാഖ് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മുഷ്താക്കലി കോളിയാട് സ്വാഗതവും ട്രഷറര്‍ റഹ്മാന് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.