തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ എത്തിയ അദ്ധ്യാപകനെ പോക്‌സോ കേസ് അടക്കം ചുമത്തി അറസ്റ്റ് ചെയ്തു

ചെന്നൈ: തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ എത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനായി തോര്‍ത്തുടുത്ത് വരികയും പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ കെ.കെ നഗറിലെ ശേഷാദ്രി ബാല വിദ്യ ഭവന്‍ സ്‌കൂളിലെ കൊമേഴ്സ് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ഐ.ടി നിയമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി അടക്കം […]

ചെന്നൈ: തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ എത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനായി തോര്‍ത്തുടുത്ത് വരികയും പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ കെ.കെ നഗറിലെ ശേഷാദ്രി ബാല വിദ്യ ഭവന്‍ സ്‌കൂളിലെ കൊമേഴ്സ് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പോക്സോ, ഐ.ടി നിയമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി അടക്കം രംഗത്തെത്തിയിരുന്നു. അധ്യാപകനെ നേരത്തെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Related Articles
Next Story
Share it