ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ബദിയടുക്ക: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്രെ വാണിനഗറിലെ കരുണാകരപൂജാരിയെ(42)യാണ് ബദിയടുക്ക പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ കരുണാകരപൂജാരി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ജുലായ് 22നാണ് സംഭവം . പീഡനവിവരം പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും സമരം സംഘടിപ്പിക്കാന്‍ […]

ബദിയടുക്ക: ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്രെ വാണിനഗറിലെ കരുണാകരപൂജാരിയെ(42)യാണ് ബദിയടുക്ക പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ കരുണാകരപൂജാരി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ജുലായ് 22നാണ് സംഭവം . പീഡനവിവരം പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും സമരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കരുണാകരപൂജാരി മറ്റുചില കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നാണ് സൂചന.

Related Articles
Next Story
Share it