ടി.ഇ അബ്ദുല്ലയുടെ നിരന്തര സമ്മര്‍ദ്ദം; തന്റെ പുസ്തകം പണിപ്പുരയിലെന്ന് അഡ്വ. ജയശങ്കര്‍
കാസര്‍കോട്: സംസ്‌കാര സമ്പന്നനും കാസര്‍കോടിന്റെ പൊതു ജീവിതത്തില്‍ സൗമ്യ സാന്നിധ്യവുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ വര്‍ഷങ്ങളായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താനൊരു പുസ്തക രചനയിലായിരുന്നുവെന്നും ടി.ഇ അബ്ദുല്ലയുടെ ഒന്നാംചരമവാര്‍ഷികത്തിന് പുസ്തകം നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. ടി.ഇ സൗഹൃദ വേദി 'ടി.ഇ-ജീവിതവും ചിന്തയും' എന്ന വിഷയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.'ടി.ഇ അബ്ദുല്ല ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി […]
കാസര്‍കോട്: സംസ്‌കാര സമ്പന്നനും കാസര്‍കോടിന്റെ പൊതു ജീവിതത്തില്‍ സൗമ്യ സാന്നിധ്യവുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ വര്‍ഷങ്ങളായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താനൊരു പുസ്തക രചനയിലായിരുന്നുവെന്നും ടി.ഇ അബ്ദുല്ലയുടെ ഒന്നാംചരമവാര്‍ഷികത്തിന് പുസ്തകം നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. ടി.ഇ സൗഹൃദ വേദി 'ടി.ഇ-ജീവിതവും ചിന്തയും' എന്ന വിഷയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.'ടി.ഇ അബ്ദുല്ല ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി […]

കാസര്‍കോട്: സംസ്‌കാര സമ്പന്നനും കാസര്‍കോടിന്റെ പൊതു ജീവിതത്തില്‍ സൗമ്യ സാന്നിധ്യവുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ വര്‍ഷങ്ങളായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താനൊരു പുസ്തക രചനയിലായിരുന്നുവെന്നും ടി.ഇ അബ്ദുല്ലയുടെ ഒന്നാംചരമവാര്‍ഷികത്തിന് പുസ്തകം നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. ടി.ഇ സൗഹൃദ വേദി 'ടി.ഇ-ജീവിതവും ചിന്തയും' എന്ന വിഷയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'ടി.ഇ അബ്ദുല്ല ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി സര്‍വ്വ മേഖലകളേയും സ്പര്‍ശിച്ച ഒരാളായിരുന്നു. 2014ല്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ എനിക്ക് ടി.ഇ അബ്ദുല്ല മാധ്യമ സുഹൃത്തായ ഫൗസിയ മുസ്തഫ വഴി ഒരു പുസ്തകം സമ്മാനമായി തന്നു. 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായിരുന്നു അത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. ടി.ഇ അബ്ദുല്ല ചാനലുകളില്‍ ഞാന്‍ അവതരിപ്പിച്ചിരുന്ന വാരാന്ത്യം അടക്കമുള്ള പരിപാടികള്‍ കൃത്യമായി കാണുകയും അതേ കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു. ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും ഞാന്‍ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയപരമായ സ്റ്റോറികള്‍ പുസ്തകമാക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിന് വേണ്ടി എന്നില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഞാന്‍ ചെയ്ത സ്റ്റോറികളെ 10 പുസ്തകങ്ങളാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പലതും വിപുലീകരിക്കണമെന്നും ടി.ഇ അബ്ദുല്ല പറയുകയുണ്ടായി. എന്നാല്‍ പുസ്തകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലതരത്തിലുള്ള തടസ്സങ്ങളുണ്ടായി. പ്രളയകാലത്ത് എന്റെ വീട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ പലതും നഷ്ടപ്പെട്ടു. എന്നെ അത് ഏറെ പിടിച്ചുലച്ചു. സാമ്പത്തിക നഷ്ടം എന്നതിലുപരി സാംസ്‌കാരിക നഷ്ടം കൂടിയായിരുന്നു അത്. എങ്കിലും ഞാന്‍ ശ്രമം ഉപേക്ഷിച്ചില്ല. അതിന് ഒരു കാരണക്കാരന്‍ ടി.ഇ അബ്ദുല്ല തന്നെയായിരുന്നു. ഇനി രണ്ട് ലക്കം കൂടി എഴുതിക്കഴിഞ്ഞാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാവും. ഈ അവസരത്തില്‍ എനിക്ക് നല്‍കാവുന്ന വാഗ്ദാനം ടി.ഇ അബ്ദുല്ലയുടെ ഒന്നാം ചരമവാര്‍ഷികത്തിന് മുമ്പായി ആ പുസ്തകം നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും എന്നാണ്-ജയശങ്കര്‍ പറഞ്ഞു. റഹ്മാന്‍ തായലങ്ങാടിയുമായുള്ള ബന്ധങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, നഗരകാര്യ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറും കാസര്‍കോട് നഗരസഭാ മുന്‍ കമ്മീഷണറുമായ പി.എം മുഹമ്മദലി, കോളേജ് എജുക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അക്കൗണ്ട് ഓഫീസര്‍ ജെ. കൃഷ്ണകുമാര്‍, നടന്‍ കൊല്ലം തുളസി, മാധ്യമ പ്രവര്‍ത്തക ഫൗസിയ മുസ്തഫ, വ്യവസായി യഹ്‌യ തളങ്കര, ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പി. രമേശന്‍, സുമയ്യ തായത്ത്, ഷക്കീല മജീദ്, ഷുക്കൂര്‍ കൊല്ലം സംസാരിച്ചു. ടി.ഇ സൗഹൃദ വേദിക്ക് വേണ്ടി ഗഫൂര്‍ തളങ്കര, ടി.വി. സലീം, ഹാരിസ് പച്ചക്കാട്, അബ്ബാസ് ബീഗം, കരുണ്‍ താപ്പ, സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ടി.ഇ അബ്ദുല്ലയുടെ കുടുംബാംഗങ്ങളും അടക്കം സംബന്ധിച്ചു. എം.കെ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.