തളങ്കര: ടി.ഇ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ ആം ഫ്ളഡ് ലൈറ്റ് ടര്‍ഫ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ടാസ് കടവത്തിനെ പരാജയപ്പെടുത്തി സി.എന്‍.എന്‍ കുന്നില്‍ ചാമ്പ്യന്മാരായി. സി.എന്‍.എനിന് വേണ്ടി അന്‍സഫ് മികച്ച പ്രകടനം നടത്തി. ചാമ്പ്യന്മാര്ക്കുള്ള ട്രോഫി ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും മുനിസിപ്പല്‍ ചെയര്മാന് അബ്ബാസ് ബീഗവും ചേര്‍ന്ന് നല്കി. റണ്ണറിനുള്ള ട്രോഫി ലുക്മാന് തളങ്കര സമ്മാനിച്ചു. സഹീര്‍ ആസിഫ്, കെ.എം ബഷീര്‍, ടി.എ ഷാഫി, നവാസ് സി.എന്‍.എന്‍, ഖലീല്‍ ഷെയ്ഖ്, അജ്മല്‍, ഗഫൂര്‍ തളങ്കര, ജബ്ബു തുടങ്ങിയവര്‍ സംബന്ധിച്ചു.