നബിദിന പരിപാടിക്ക് വില കൂടിയ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് ടി.സി.സി-ടാസ് തളങ്കര

തളങ്കര: നബിദിനാഘോഷത്തിന്റെ ഭാഗമായി തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്വിബിയാന്‍ മദ്രസയില്‍ നടക്കുന്ന ഇസ്ലാമിക് കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് സ്ഥലത്തെ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ടി.സി.സി-ടാസ് തളങ്കര നല്‍കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍. വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 2,000 രൂപ വിലവരുന്ന, ഏഴര ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുക്കറാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 1400 രൂപ വീതം വിലവരുന്ന കിച്ചണ്‍ കോമ്പോ പായ്ക്കും മൂന്നാം സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 1000 രൂപ […]

തളങ്കര: നബിദിനാഘോഷത്തിന്റെ ഭാഗമായി തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്വിബിയാന്‍ മദ്രസയില്‍ നടക്കുന്ന ഇസ്ലാമിക് കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് സ്ഥലത്തെ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ടി.സി.സി-ടാസ് തളങ്കര നല്‍കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍. വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 2,000 രൂപ വിലവരുന്ന, ഏഴര ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുക്കറാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 1400 രൂപ വീതം വിലവരുന്ന കിച്ചണ്‍ കോമ്പോ പായ്ക്കും മൂന്നാം സ്ഥാനം നേടുന്ന 80 കുട്ടികള്‍ക്ക് 1000 രൂപ വിലവരുന്ന ഫ്രൈ പാനും സമ്മാനമായി നല്‍കും. ഇതിന് പുറമെ 85 ഓളം കുട്ടികള്‍ക്ക് 1000 രൂപ വീതം വിലവരുന്ന ഫ്രൈ പാന്‍ വേറെയും നല്‍കുന്നുണ്ട്.
ഇതിലും വില കൂടിയ സമ്മാനമാണ് കലാതിലകം-പ്രതിഭകള്‍ക്കും സമസ്ത പൊതുപരീക്ഷയില്‍ ടോപ്പ് പ്ലസ് മാര്‍ക്ക് നേടിയവര്‍ക്കും ടി.സി.സി-ടാസ് തളങ്കര നല്‍കുന്നത്. ടോപ്പ് പ്ലസ് നേടിയ 4 പേര്‍ക്ക് 8,000 രൂപ വീതം വിലയുള്ള ഓവനും കലാപ്രതിഭ-തിലകം ചൂടുന്ന 8 പേര്‍ക്ക് 6,000 രൂപ വീതം വിലയുള്ള ഗ്യാസ് സ്റ്റൗവുമാണ് സമ്മാനം. മൊത്തം 4 ലക്ഷം രൂപയുടെ സമ്മാനമാണ് ടി.സി.സി-ടാസ് തളങ്കര സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്.

Related Articles
Next Story
Share it