കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് വിലക്ക്; മംഗളൂരുവിലെ ടാക്സി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയില്‍

മംഗളൂരു: കര്‍ണാടകയിലെ ലോക്ഡൗണ്‍ കാരണം കേരളത്തിലേക്ക് സര്‍വീസ് നടത്താനാകാത്തത് മംഗളൂരുവിലെ ടാക്സിഡ്രൈവര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ഉപജീവനമാര്‍ഗം കണ്ടെത്താനാകാതെ ടാക്സിഡ്രൈവര്‍മാര്‍ കടുത്ത ദുരിതത്തിലാണ്. ഹ്രസ്വദൂരയാത്ര പോലും സാധ്യമല്ലാത്ത വിധം കടുത്ത നിയന്ത്രണങ്ങളാണ് മംഗളൂരു നഗരത്തിലുള്ളത്. അതേസമയം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചതും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വലിയ തിരിച്ചടിയായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് ആളുകളെയും കൊണ്ടുവന്ന കര്‍ണാടകയില്‍ നിന്നുള്ള ടാക്സികളുമായി ബന്ധപ്പെട്ട നികുതി അടയ്ക്കല്‍ പ്രശ്‌നം തീര്‍ത്തും പരിഹരിക്കപ്പെട്ടിട്ടില്ല. കേരളത്തിലേക്കുള്ള സര്‍വീസിന് ഇതും ഒരു […]

മംഗളൂരു: കര്‍ണാടകയിലെ ലോക്ഡൗണ്‍ കാരണം കേരളത്തിലേക്ക് സര്‍വീസ് നടത്താനാകാത്തത് മംഗളൂരുവിലെ ടാക്സിഡ്രൈവര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ഉപജീവനമാര്‍ഗം കണ്ടെത്താനാകാതെ ടാക്സിഡ്രൈവര്‍മാര്‍ കടുത്ത ദുരിതത്തിലാണ്. ഹ്രസ്വദൂരയാത്ര പോലും സാധ്യമല്ലാത്ത വിധം കടുത്ത നിയന്ത്രണങ്ങളാണ് മംഗളൂരു നഗരത്തിലുള്ളത്. അതേസമയം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചതും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വലിയ തിരിച്ചടിയായി.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് ആളുകളെയും കൊണ്ടുവന്ന കര്‍ണാടകയില്‍ നിന്നുള്ള ടാക്സികളുമായി ബന്ധപ്പെട്ട നികുതി അടയ്ക്കല്‍ പ്രശ്‌നം തീര്‍ത്തും പരിഹരിക്കപ്പെട്ടിട്ടില്ല. കേരളത്തിലേക്കുള്ള സര്‍വീസിന് ഇതും ഒരു തടസമാണ്.

Related Articles
Next Story
Share it