നികുതി വര്‍ധനവ്: കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

കൊച്ചി: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം. കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ നികുതി വര്‍ധനവിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചു. നികുതി വര്‍ധിപ്പിക്കാതെ പെന്‍ഷനും ശമ്പളവും എങ്ങനെ കൊടുക്കുമെന്ന് ചോദിച്ച കാനം രാജേന്ദ്രന്‍, കേന്ദ്രം പണം തന്നില്ലെങ്കില്‍ എങ്ങനെ വികസനം നടത്തുമെന്നും ആരാഞ്ഞു. എങ്കിലും ജനങ്ങളുടെ പ്രതികരണം ചര്‍ച്ച […]

കൊച്ചി: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം. കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ നികുതി വര്‍ധനവിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചു. നികുതി വര്‍ധിപ്പിക്കാതെ പെന്‍ഷനും ശമ്പളവും എങ്ങനെ കൊടുക്കുമെന്ന് ചോദിച്ച കാനം രാജേന്ദ്രന്‍, കേന്ദ്രം പണം തന്നില്ലെങ്കില്‍ എങ്ങനെ വികസനം നടത്തുമെന്നും ആരാഞ്ഞു. എങ്കിലും ജനങ്ങളുടെ പ്രതികരണം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി താമസിച്ച പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസിന് മുന്നില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്.
മുദ്രാവാക്യം വിളികളുയര്‍ന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. കാസര്‍കോട് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ് പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു.

Related Articles
Next Story
Share it