ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ 60 വയസ് തികയുംവരെ ആ ശമ്പളം കുടുംബത്തിന് നല്‍കും, മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് നല്‍കും; ടാറ്റയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കയ്യടി

മുംബൈ: സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ടാറ്റയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍. കോവിഡ് സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ പദ്ധതികളാണ് കയ്യടി നേടുന്നത്. കോവിഡ് ബാധിച്ച് ഒരു ജീവനക്കാരന്‍ മരിച്ചാല്‍, അയാള്‍ക്ക് 60 വയസ്സ് തികയുന്നത് വരെ അയാളുടെ ശമ്പളം കുടുംബത്തിന് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളം പ്രതിമാസം കുടുംബത്തിന് നല്‍കും. ഇതിന് പുറമെ ജീവനക്കാരന് നല്‍കിയിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് ലഭ്യമാക്കും. ഒരു മുന്‍നിര […]

മുംബൈ: സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ടാറ്റയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍. കോവിഡ് സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ പദ്ധതികളാണ് കയ്യടി നേടുന്നത്. കോവിഡ് ബാധിച്ച് ഒരു ജീവനക്കാരന്‍ മരിച്ചാല്‍, അയാള്‍ക്ക് 60 വയസ്സ് തികയുന്നത് വരെ അയാളുടെ ശമ്പളം കുടുംബത്തിന് നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളം പ്രതിമാസം കുടുംബത്തിന് നല്‍കും. ഇതിന് പുറമെ ജീവനക്കാരന് നല്‍കിയിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് ലഭ്യമാക്കും. ഒരു മുന്‍നിര ജീവനക്കാരന്‍ ജോലി സമയത്ത് രോഗബാധിതനായി മരിക്കുകയാണെങ്കില്‍, അയാളുടെ കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചെലവും പൂര്‍ണമായും കമ്പനി വഹിക്കും.

ടാറ്റാ സ്റ്റീലിന്റെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് കമ്പനി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതായാണ് ലഭിക്കുന്നത്. കോവിഡ് കാലത്തും മുമ്പും രാജ്യത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രത്തന്‍ ടാറ്റ ചെയ്തിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന കാസര്‍കോട് ജില്ലയ്ക്ക് ടാറ്റ 60 കോടിയുടെ ആശുപത്രി നിര്‍മിച്ച് നല്‍കിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയ ആശുപത്രി രണ്ടാം തരംഗത്തില്‍ ജില്ലയ്ക്ക് ഏറെ സഹായകരമായി.

Related Articles
Next Story
Share it