ടാറ്റ കോവിഡ് ആസ്പത്രി: യൂത്ത് കോണ്‍ഗ്രസ് അതിജീവ യാത്ര നടത്തി

കാഞ്ഞങ്ങാട്: തെക്കിലിലെ ടാറ്റാ കോവിസ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിനു കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ സമരപരമ്പര വരുന്നു. കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ കോവിഡ് രോഗികള്‍ക്ക് ആധുനിക ചികിത്സ സൗകര്യം ലഭിക്കാന്‍ വേണ്ടിയാണ് ടാറ്റാ ഗ്രൂപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ആസ്പത്രി നിര്‍മ്മിച്ചു നല്‍കിയത്. 124 ദിവസംകൊണ്ടാണ് ടാറ്റ ആസ്പത്രി നിര്‍മ്മിച്ചു നല്‍കിയത്. സര്‍ക്കാറിന് കൈമാറിയിട്ടും അനാസ്ഥമൂലം ആസ്പത്രി പ്രവര്‍ത്തനം വൈകുകയാണ്. ആസ്പത്രി പ്രവര്‍ത്തനം വൈകുന്നതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്പത്രി തുറക്കാന്‍ […]

കാഞ്ഞങ്ങാട്: തെക്കിലിലെ ടാറ്റാ കോവിസ് ആസ്പത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിനു കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ സമരപരമ്പര വരുന്നു. കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ കോവിഡ് രോഗികള്‍ക്ക് ആധുനിക ചികിത്സ സൗകര്യം ലഭിക്കാന്‍ വേണ്ടിയാണ് ടാറ്റാ ഗ്രൂപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ആസ്പത്രി നിര്‍മ്മിച്ചു നല്‍കിയത്. 124 ദിവസംകൊണ്ടാണ് ടാറ്റ ആസ്പത്രി നിര്‍മ്മിച്ചു നല്‍കിയത്. സര്‍ക്കാറിന് കൈമാറിയിട്ടും അനാസ്ഥമൂലം ആസ്പത്രി പ്രവര്‍ത്തനം വൈകുകയാണ്. ആസ്പത്രി പ്രവര്‍ത്തനം വൈകുന്നതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്പത്രി തുറക്കാന്‍ തന്റെ ജീവന്‍ വരെ നല്‍കണമെങ്കില്‍ അതിന് തയ്യാറാണെന്ന് കഴിഞ്ഞദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. നവംബര്‍ 1 മുതലായിരിക്കും നിരാഹാരം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തെക്കില്‍ നിന്ന് ജില്ലാ ആസ്പത്രിയിലേക്ക് അതിജീവന യാത്ര നടത്തി. ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആരംഭിച്ച മാര്‍ച്ച് തെക്കില്‍ കോവിഡ് ആസ്പത്രി പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വൈകിട്ട് ജില്ലാ ആസ്പത്രി പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം മുന്‍ എം.എല്‍.എയും കെ.പി.സി. സി എക്‌സിക്യൂട്ടീവ് അംഗവുമായ കെ. പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം ജനശ്രീ ജില്ലാ മിഷന്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

Related Articles
Next Story
Share it