ടാറ്റ കോവിഡ് ആസ്പത്രി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണം- കാസര്‍കോടിനൊരിടം

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആസ്പത്രിയായ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആസ്പത്രി ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കാസര്‍കോടിനൊരിടം കൂട്ടായ്മ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞിട്ടും തസ്തികകള്‍ സൃഷ്ടിച്ചിട്ടും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ആരോഗ്യ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. ഏറെ ആശ്വാസമായിരുന്ന ജില്ലാ ആസ്പത്രി താത്ക്കാലിക കോവിഡ് ആസ്പത്രിയാക്കി മാറ്റിയത് മറ്റു രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ടാറ്റ ആസ്പത്രി പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് […]

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആസ്പത്രിയായ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആസ്പത്രി ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കാസര്‍കോടിനൊരിടം കൂട്ടായ്മ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞിട്ടും തസ്തികകള്‍ സൃഷ്ടിച്ചിട്ടും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ആരോഗ്യ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. ഏറെ ആശ്വാസമായിരുന്ന ജില്ലാ ആസ്പത്രി താത്ക്കാലിക കോവിഡ് ആസ്പത്രിയാക്കി മാറ്റിയത് മറ്റു രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ടാറ്റ ആസ്പത്രി പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് ഏറെ ഉപകാരപ്രദമായിരിക്കും. നിര്‍മാണം പൂര്‍ത്തിയായിട്ടും മറ്റു സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു ഈ അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തനം നീണ്ടു പോകുന്നത് രോഗികളോടും ജില്ലയോടും ചെയ്യുന്ന വഞ്ചനയാണ്-കാസര്‍കോടിനൊരിടം ചൂണ്ടിക്കാട്ടി. കെ.പി.എസ് വിദ്യാനഗര്‍, റെന്‍സ് ആംബ്രോസ്, സഫ്‌വാന്‍ വിദ്യാനഗര്‍, അഖില്‍രാജ്, വാസില്‍ കോപ്പ, ശ്രീരാഗ് സംസാരിച്ചു.

Related Articles
Next Story
Share it