ടാറ്റ ആശുപത്രി: ഗുരുതര കോവിഡ് രോഗികള്‍ക്കായി ജില്ലയിലെ മുഖ്യ ചികിത്സാകേന്ദ്രം

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വലിയ നേട്ടമാകുന്നു ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി. മരണാസന്നരായ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു ഈ ആശുപത്രിയിലെ ചികിത്സ കൊണ്ട്. നിലവില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഹോസ്പിറ്റല്‍ ആരംഭിച്ചത് മുതല്‍ നാളിതു വരെയായി 1524 കോവിഡ്-19 രോഗികള്‍ക്ക് ഇവിടെ നിന്നും […]

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വലിയ നേട്ടമാകുന്നു ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി. മരണാസന്നരായ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു ഈ ആശുപത്രിയിലെ ചികിത്സ കൊണ്ട്. നിലവില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഹോസ്പിറ്റല്‍ ആരംഭിച്ചത് മുതല്‍ നാളിതു വരെയായി 1524 കോവിഡ്-19 രോഗികള്‍ക്ക് ഇവിടെ നിന്നും ചികിത്സ ലഭ്യമാക്കിയിരിക്കുന്നു. ഇതില്‍ 1368 പേരുടെയും രോഗം ഭേദമായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളെയാണ് പ്രധാനമായും ഇവിടെ ചികിത്സിക്കുന്നത്. 12 ഓളം ഐ സി യു ബെഡുകളും, 70 ഓളം സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം 86 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായവരായിരുന്നു.

ഒരു കണ്ടെയ്‌നറില്‍ നാല് ബെഡ് എന്ന കണക്കിലാണ് 540 പേര്‍ക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാല്‍ ഓഫീസ് സംവിധാനം, ലബോറട്ടറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ജീവനക്കാരുടെ താമസം എന്നിവക്ക് വേണ്ടി കണ്ടെയ്‌നറുകള്‍ നീക്കി വെക്കേണ്ടതുണ്ട്. ഐ സി യു വാര്‍ഡുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു കണ്ടെയ്‌നറില്‍ 3 ബെഡുകള്‍ മാത്രമേ ഒരുക്കാന്‍ സാധിക്കൂ. ബെഡുകളുടെ അകലം ഇന്‍ഫെക്ഷന്‍ കോണ്‍ട്രോളിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ടതുമുണ്ട്. അതുകൊണ്ടാണ് മുഴുവന്‍ കണ്ടയ്‌നറുകളും ചികിത്സാ സൗകര്യത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നത്.

ആദ്യ വ്യാപനതരംഗത്തില്‍ ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയില്‍ കോവിഡിതര ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. 191 തസ്തികകള്‍ വിവിധ വിഭാഗങ്ങളിലായി ഇവിടെ സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇതില്‍ ഏറെക്കുറെ നല്ലൊരു ശതമാനം തസ്തികകളില്‍ ജിവനക്കാര്‍ എത്തിയതോടെയാണ് ആശുപത്രി പ്രവര്‍ത്തനം കൃത്യമായും സുഗമമായും നടക്കാന്‍ തുടങ്ങിയത്.

Related Articles
Next Story
Share it