താനൂര്‍ ബോട്ടപകടം: മരണം 22; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കം 22 പേരാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം താനൂരിലെത്തിയത്. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വാക്കുകളില്‍ രേഖപ്പെടുത്താന്‍ പറ്റാത്ത ദുരന്തമാണ് താനൂരില്‍ […]
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കം 22 പേരാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം താനൂരിലെത്തിയത്. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വാക്കുകളില്‍ രേഖപ്പെടുത്താന്‍ പറ്റാത്ത ദുരന്തമാണ് താനൂരില്‍ […]

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22. ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കം 22 പേരാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം താനൂരിലെത്തിയത്. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വാക്കുകളില്‍ രേഖപ്പെടുത്താന്‍ പറ്റാത്ത ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന് പിന്നിലെ അനാസ്ഥ പുറത്തുകൊണ്ടുവരും. കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കും. മുഖ്യമന്ത്രിക്ക് പുറമെ 10 മന്ത്രിമാരും താനൂരില്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഇന്നലെ പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരില്‍ പലരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് അപകടത്തില്‍പെട്ടത്. ആസ്പത്രിയില്‍ കഴിയുന്നവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പത്ത് മന്ത്രിമാരും താനൂരില്‍ എത്തിയിട്ടുണ്ട്. അപകടത്തില്‍പെട്ടവരില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിത്താണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും വെളിച്ചക്കുറവും വെല്ലുവിളിയായി. ആസ്പത്രിയില്‍ കഴിയുന്ന 10 പേരില്‍ ഏഴുപേരുടെ നിലഗുരുതരമായി തുടരുകയാണ്. ഇവരില്‍ കൂടുതലും കുട്ടികളാണ്.
ഇന്നലെ രാത്രി 7നും 7.40നും ഇടയില്‍ മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നു.
കെട്ടിവലിച്ചും ജെ.സി.ബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചത്. ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗക ദുഖാചരണം നടക്കുകയാണ്.
താനൂര്‍ ഓലപ്പീടിക കാട്ടില്‍പ്പീടിയെക്കല്‍ സിദ്ദീഖ് (41), സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ (40), പരപ്പനങ്ങാടി സ്വദേശികളായ സഫ്ല (7), ഹസ്ന (18), ഷംന (17), സഫ്ന, സീനത്ത്, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പട്ടിക്കാട് അഫ്ലഹ് (7), പട്ടിക്കാട് അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന് (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, ചെട്ടിപ്പടി വെട്ടിക്കുടി ആദില്‍ ഷെറി, അര്‍ഷാന്‍, അദ്നാന്, പരപ്പനങ്ങാടി കുന്നുമ്മല്‍ ജരീര്‍ എന്നിവരാണ് മരിച്ചവര്‍.
അതിനിടെ അപകടത്തില്‍പെട്ട ബോട്ടിനെ കുറിച്ച് പരാതി പ്രളയം നിറയുകയാണ്. അപകടത്തില്‍പെട്ട അറ്റ്ലാന്റിക് ബോട്ട് മാന്വല്‍ അനുസരിച്ച് നിര്‍മ്മിച്ചതല്ല എന്നും മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തിയതാണെന്നും ആരോപണം ഉയര്‍ന്നു.