കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം

കണ്ണൂർ: മേലെചൊവ്വയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. രണ്ട് ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഴയെ തുടർന്ന് റോഡ് വ്യക്തമായി കാണാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. മണൽതിട്ടയിൽ ഇടിച്ചു നിർത്താനായതും ദുരന്തം ഒഴിവാക്കാൻ സഹായകമായി. പത്തു ദിവസം മുമ്പ് ചാല ജംഗ്ഷനിൽ ടാങ്കർ […]

കണ്ണൂർ: മേലെചൊവ്വയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. രണ്ട് ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഴയെ തുടർന്ന് റോഡ് വ്യക്തമായി കാണാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. മണൽതിട്ടയിൽ ഇടിച്ചു നിർത്താനായതും ദുരന്തം ഒഴിവാക്കാൻ സഹായകമായി. പത്തു ദിവസം മുമ്പ് ചാല ജംഗ്ഷനിൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. അന്ന് വാതകചോർച്ചയുണ്ടായതിനെ തുടർന്ന് 12 മണിക്കൂർ നീണ്ട പരിശ്രമത്തെ തുടർന്നാണ് ലോറി നീക്കാനായത്. .

Related Articles
Next Story
Share it